എം കെ രാഘവനെ തടഞ്ഞതില്‍ നടപടി; കണ്ണൂര്‍ കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി, കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍
കണ്ണൂര്‍: കണ്ണൂരില്‍ കൂട്ട രാജിക്കൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. എം കെ രാഘവന്‍ എംപിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തടഞ്ഞതിനെ തുടര്‍ന്ന് സ്വീകരിച്ച അച്ചടക്ക നടപടിയെ തുടര്‍ന്നാണ് കണ്ണൂര്‍ കോണ്‍ഗ്രസിലെ അന്തരീക്ഷം കലുഷിതമായത്. ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കല്യാശ്ശേരി-പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാനാണ് തീരുമാനം. ഇതോടൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാജിവെക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മാടായി കോളേജില്‍ എംകെ രാഘവന്‍ എം പി കോഴ വാങ്ങി […]