സ്വര്‍ണ്ണക്കൊള്ള; സഭയുമായി സഹകരിക്കില്ലെന്ന് വി.ഡി സതീശന്‍, നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും അല്ലാതെ സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സഭാ നടുത്തളത്തില്‍ പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രി വിഎന്‍ വാസവന്റെ രാജി ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡും ബാനറുമായി മുദ്രാവാക്യം വിളിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്തി ബിജെപി ദേശീയ അധ്യക്ഷന്‍, മോദി നാളെ തിരുവനന്തപുരത്തെത്തും സ്വര്‍ണം കട്ടത് കോണ്‍ഗ്രസ് ആണെന്ന് […]





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































