ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎം
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടെന്ന് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി വിഷയത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രിയുടെ പരാമര്‍ശം ഭരണഘടനയെ മാനിക്കുന്നതല്ലായെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. Also Read ; ‘ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗം’ ; വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത […]