January 24, 2026

കന്നിപ്പോരാട്ടത്തില്‍ തന്നെ സെമിയിലെത്തി കാനഡ, ഇനി മത്സരം അജയ്യരായ അര്‍ജന്റീനയോട്

ടെക്സസ്: കന്നി മത്സരത്തില്‍ തന്നെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രമെഴുതി കാനഡ. കോപ്പയില്‍ ആദ്യമായി മത്സരത്തിനെത്തുന്ന കാനഡ തങ്ങളുടെ ആദ്യവരവില്‍ തന്നെ സെമി ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വെനസ്വേലയെ തകര്‍ത്തായിരുന്നു കാനഡയുടെ സെമി പ്രവേശം. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് സെമിയില്‍ കാനഡയുടെ എതിരാളികള്‍ കടുത്ത പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഓരോ ഗോള്‍ വീതം മാത്രമാണ് നേടാന്‍ സാധിച്ചത്. പതിമൂന്നാം മിനിറ്റില്‍ ജേക്കബ് ശെഫല്‍ബര്‍ഗിലൂടെ കാനഡയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. അറുപത്തിനാലാം […]

ഷൂട്ടൗട്ടില്‍ മെസിക്ക് പിഴച്ചു, രക്ഷകനായി വീണ്ടും മാര്‍ട്ടിനസ്, അര്‍ജന്റീന സെമിയില്‍

ന്യൂജഴ്‌സി: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന്റെ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്ന് അര്‍ജന്റീന സെമിയില്‍. നിശ്ചിത സമയത്ത് 1-1. ഷൂട്ടൗട്ടില്‍ 4-2ന് ജയം. ക്യാപ്റ്റന്‍ ലയണല്‍ മെസി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയ മത്സരത്തില്‍ ഇക്വഡോറിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ രക്ഷകനായത്. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മോണ്ടിയല്‍, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. എയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും […]

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ ; അര്‍ജന്റീന ഇക്വഡോറിനെ നേരിടും

അരിസോണ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും. ഗ്രൂപ്പ് ബിയിലെ മെക്സിക്കോ- ഇക്വഡോര്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളിയായി ഇക്വഡോര്‍ തീരുമാനമായത്. ജൂലൈ അഞ്ചിന് പുലര്‍ച്ചെ 6.30നാണ് അര്‍ജന്റീന- ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. Also Read ; തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസര്‍ ഫീ പ്രാബല്യത്തില്‍ ; വന്നിറങ്ങാനും പോകാനും 2000 രൂപ അധികം നല്‍കേണ്ടി വരും ഗ്രൂപ്പ് ബിയില്‍ നടന്ന മൂന്നാമത്തെ മത്സരത്തിന്റെ ആദ്യ പകുതിയില്‍ മെക്സിക്കോ ശക്തമായ […]