അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേയെന്ന് ഞാറക്കല്‍ എസ്‌ഐയോട് ഹൈക്കോടതി

എറണാകുളം: പ്രതിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ഞാറക്കല്‍ എസ്ഐക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഞാറക്കല്‍ എസ്ഐ അഖില്‍ വിജയകുമാറിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ചോദ്യം ചെയ്യാന്‍ അഭിഭാഷകന് നോട്ടീസ് നല്‍കിയതെന്തിനെന്ന് കോടതി ചോദിച്ചു. അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേ? പോലീസ് ഉദ്യോഗസ്ഥന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. Also Read; ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവം; മകള്‍ക്ക് മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്ന് പിതാവ് വക്കീലിന് നോട്ടീസ് നല്‍കാന്‍ പോലീസിന് എന്തധികാരമാണുള്ളതെന്നും […]

വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

കോട്ടയം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് പി സിയുടെ കീഴടങ്ങല്‍. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പി സി ജോര്‍ജ് കോടതിയിലെത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോര്‍ജ് കോടതിയിലെത്തിയത്. നിയമം […]

ഷാരോണ്‍ വധക്കേസ് ; വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ, പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ കോടതി തൂക്കുകയര്‍ വിധിച്ചതിന് പിന്നാലെ നിര്‍വികാരയായി ഗ്രീഷ്മ. വിധികേട്ടിട്ടും കേസിലെ പ്രതിയായ ഗ്രീഷ്മ ഒന്നും തന്നെ പ്രതികരിച്ചില്ല. അതേസമയം കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അമ്മയും അച്ഛനും പൊട്ടിക്കരഞ്ഞു. ഷാരോണിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. പ്രണയത്തില്‍ നിന്ന് പിന്മാറാതായതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി […]

‘ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലാബല്‍’ ; പോലീസ് തെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം : ഷാരോണ്‍ വധക്കേസിലെ കോടതി വിധിയില്‍ തൃപ്തിയെന്ന് പ്രോസിക്യൂഷന്‍. കേസിന്റെ ആദ്യഘട്ടം മുതലുള്ള പോലീസ് സംഘമടക്കമുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. പോലീസ് ശേഖരിച്ച തെളിവുകളെല്ലാം കേസിനെ കൂടുതല്‍ ബലപ്പെടുത്തി. ഈ തെളിവുകളെല്ലാം കൃത്യമായി കോടതിയില്‍ ഹാജരാക്കാനായെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. Also Read ; ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ കേസില്‍ പ്രതി ഗ്രീഷ്മക്ക് കുറ്റം ചെയ്യാനുളള പ്രേരണ എന്താണെന്നത് പ്രധാനമായിരുന്നു. സൈനികനുമായുളള വിവാഹ നിശ്ചയം കഴിഞ്ഞതോടെയാണ് […]

മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ഹണിറോസ് നല്‍കിയ ലൈംഗികാതിക്രമ കേസില്‍ താന്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ബോബി പറഞ്ഞത്. നടിയുടെ പരാതിയില്‍ ഇന്നലെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്ത ബോബി ചെമ്മണ്ണൂരിനെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി.കോടതി ഇന്ന് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും പരിഗണിക്കും. അതേസമയം കോടതിയിലേക്ക് പോകുംവഴിയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം. Also Read ; വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടന ; കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലയാക്കിയെന്ന് വിമര്‍ശനം 164 വകുപ്പ് പ്രകാരമുള്ള […]

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ; 9 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍: നീണ്ട 19 വര്‍ഷത്തിന് ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരന്റെ കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ച് കോടതി. കണ്ണൂര്‍ കണ്ണപ്പുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വധിച്ച കേസിലാണ് പ്രതികള്‍ മുഴുവന്‍ കുറ്റാക്കാരെന്ന് കോടതി വിധിച്ചത്. 9 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ ജനുവരി 7 ന് വിധിക്കും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. Also Read ; ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍ […]

പെരിയ ഇരട്ടക്കൊലപാതകം: സി പി ഐ എം മുന്‍ എം എല്‍ എ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാര്‍; ഗൂഡാലോചന തെളിഞ്ഞെന്ന് കോടതി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ […]

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു കോടതിയില്‍ ഹാജരായി, കേസ് തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ രണ്ടാം പ്രതിയായ മുന്‍മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ആന്റണി രാജു ഹാജരായത്.കേസിലെ ഒന്നാം പ്രതി ജോസും കോടതിയിലെത്തിയിരുന്നു. Also Read ; ഷഫീക്ക് വധശ്രമ കേസ് ; അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍, 11 വര്‍ഷത്തിന് ശേഷം നീതി കിട്ടിയെന്ന് രാഗിണി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. എംപി-എംഎല്‍എ കോടതിയിലാണ് കേസ് പരിഗണിക്കേണ്ടതെന്ന സുപ്രീംകോടതി നിര്‍ദേശം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ […]

നടിയെ ആക്രമിച്ച കേസ് ; രണ്ടാംഘട്ട വിചാരണ ആരംഭിച്ചു, ദിലീപും പള്‍സര്‍ സുനിയുമടക്കം പ്രതികള്‍ കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ തുടങ്ങി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. Also Read ; അര്‍ജുന്റെ ലോറിയില്‍ മകന്റെ കളിപ്പാട്ടവും വാച്ചും,പാത്രങ്ങളും ; ഓര്‍മ്മകള്‍ ബാക്കിവെച്ച കണ്ണീര്‍ക്കാഴ്ചകള്‍ നടന്‍ ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവര്‍ കോടതിയിലെത്തിയിട്ടുണ്ട്.കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പ്രതികളുടെ ഭാഗം കേട്ടതിന് ശേഷം […]

‘ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണം’; അമ്മയെ ബലാത്സംഗം ചെയ്ത് മകന്‍, ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി

ലഖ്‌നൗ: അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. കേസില്‍ പ്രതിയായ ആബിദിനെയാണ് കോടതി ശിക്ഷിച്ചത്. 51000 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. Also Read ; നടിയുടെ പീഡന പരാതി; ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് ശര്‍മ പറയുന്നതനുസരിച്ച്, കഴിഞ്ഞവര്‍ഷം ജനുവരി 16-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാനായി 60-കാരിയായ സ്ത്രീയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. […]