October 16, 2025

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

ഛണ്ഡീഗഡ്: ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും. രാജക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ അറിയിച്ചു. 75 വയസുള്ള മറ്റ് അംഗങ്ങള്‍ വിരമിക്കും. പ്രായപരിധി മുന്‍നിര്‍ത്തി ഡോ. കെ നാരായണ, പല്ലഭ് സെന്‍ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവരെ ഒഴിവാക്കും. ദേശീയ എക്സിക്യൂട്ടീവില്‍ പ്രായപരിധിയെ ചൂണ്ടികാണിച്ച് തര്‍ക്കമുണ്ടായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 75 വയസ്സ് […]

സ്വരാജ് അത്ര പോര; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയ കാരണം പഠിക്കാന്‍ സിപിഐ

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയ കാരണം പഠിക്കാന്‍ സിപിഐ. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. സ്വരാജ് അത്ര പോരെന്നും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ സ്വീകാര്യത കുറവായിരുന്നെന്നും സിപിഐ വിമര്‍ശിക്കുന്നു. നാട്ടുകാരനെന്ന പരിഗണന വോട്ടര്‍മാരിലില്ലായിരുന്നുവെന്നും സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നും സിപിഐ വിലയിരുത്തുന്നു. സ്വരാജിന്റെ കനത്ത തോല്‍വി ഇടതുമുന്നണിക്ക് ശക്തമായ തിരിച്ചടിയായ സാഹചര്യത്തിലാണ് തോല്‍വിയുടെ കാരം പഠിക്കാനുള്ള നീക്കം നടക്കുന്നത്. Also Read; ഭക്ഷണം കാത്തുനില്‍ക്കുന്ന പലസ്തീനികള്‍ക്കുനേരെ വീണ്ടും ഇസ്രയേലിന്റെ […]

ബ്രൂവറി ; സിപിഐയുമായി ചര്‍ച്ച നടത്തും, എല്ലാവരെയും വിശ്വാസിലെടുത്ത് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂ – എം വി ഗോവിന്ദന്‍

കണ്ണൂര്‍: പാലക്കാട് ബ്രൂവറി വിഷയത്തെ എതിര്‍ത്ത് വിമര്‍ശനമുന്നയിച്ച് സിപിഐയുമായി ചര്‍ച്ച നടത്തുമെന്നും എല്ലാവരെയും വിശ്വാസിലെടുത്ത് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സി.പി.ഐക്കും ജെ.ഡി.എസിനും കാര്യങ്ങള്‍ മനസ്സിലാകാത്തത് എന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read ; മുസ്ലീംലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് പി വി അന്‍വര്‍ ; യുഡിഎഫിന്റെ മലയോര യാത്രയിലേക്ക് ക്ഷണം ലഭിച്ചു ബ്രൂവറി വിഷയവുമായി ബന്ധപ്പെട്ട് സിപിഐ, ജെഡിഎസ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ എതിര്‍പ്പ് പരസ്യമായി […]

മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാലുകാലില്‍ വരാന്‍ പാടില്ലെന്നും മദ്യപാനശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ചായിക്കോ എന്നും ബിനോയ് വിശ്വം പറഞ്ഞു. മദ്യ നയം സംബന്ധിച്ച സിപിഐ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമര്‍ശം ചര്‍ച്ചയായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. Also Read; മുള്ളന്‍കൊല്ലിയിറങ്ങിയ കുട്ടിയാന പിടിയില്‍ ; കാലിലും ശരീരത്തിലും മുറിവുകള്‍, വിദഗ്ധ ചികിത്സയ്ക്ക് തോല്‍പ്പെട്ടിയിലേക്ക് മാറ്റും പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുതിയ […]

തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് വി എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. മേയര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്നാണ് സുനില്‍ കുമാര്‍ ആരോപിക്കുന്നത്. മേയര്‍ എം കെ വര്‍ഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു.മേയറെ തുടരാന്‍ തീരുമാനിച്ചതാണ് പ്രശ്‌നമെന്നും എല്‍ഡിഎഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. Also Read ; സിങ് ഈസ് കിങ്, ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്; മന്‍മോഹന്‍ സിങിന്റെ […]

പൂരം കലക്കല്‍ വിവാദം ; ‘രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സുനില്‍ കുമാര്‍’, മൊഴിയെടുക്കാന്‍ അന്വേഷണ സംഘം

തൃശ്ശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ സിപിഐ നേതാവ് വി എസ് സുനില്‍കുറിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് അന്വേഷണ സംഘം. പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആവര്‍ത്തിച്ച് സുനില്‍കുമാര്‍. സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപിക്കും പങ്കുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ഇതെല്ലാം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂര വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് മൊഴിയായി ഇക്കാര്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം തന്നെ കേള്‍ക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു. Also […]

പൂരവേദിയില്‍ ആംബുലന്‍സിലെത്തിയ സംഭവം ; സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പോലീസ്

തൃശ്ശൂര്‍: പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേഷ്‌ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് സുരേഷ്‌ഗോപിക്കെതിരെയുള്ള എഫ്‌ഐആര്‍. സുരേഷ് ഗോപി ഉള്‍പ്പടെ പ്രതികള്‍ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. Also Read; കെ സുരേന്ദ്രനെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍ ഇമേജ് നശിപ്പിക്കാനാണോ ഉദ്ദേശിക്കുന്നത്, ആര്‍ക്ക് വേണ്ടിയാണ് ശോഭ കള്ളം […]

ശബരിമല സ്‌പോട്ട് ബുക്കിംഗില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ശബരിമല സ്‌പോട്ട് ബുക്കിംഗില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ നിയമസഭയില്‍ സ്‌പോട്ട് ബുക്കിംഗിലെ ഇളവ് പ്രഖ്യാപിക്കാനാണ് സാധ്യത. സ്‌പോട്ട് ബുക്കിംഗ് വിഷയം സബ് മിഷനായി ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. വിഷയത്തില്‍ ദേവസ്വം പ്രഡിഡന്റ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. Also Read; ഷാരോണ്‍ വധക്കേസ്: രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിചാരണ ആരംഭിക്കും ഹിന്ദു സംഘടനകള്‍ പ്രത്യക്ഷ സമരം തുടങ്ങിയിട്ടും ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വ്യക്തമായ തീരുമാനം […]

‘ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല’; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം ലേഖനം

തിരുവനന്തപുരം: ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗിനെയും സ്‌പോട്ട് ബുക്കിംഗ് നിരോധിച്ചതിനെതിരെയും ദേവസ്വം മന്ത്രിക്കും സര്‍ക്കാരിനും വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് അനുവദിക്കണമെന്നും ലേഖനത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. ദുശാഠ്യങ്ങള്‍ ശത്രു വര്‍ഗ്ഗത്തിന് ആയുധം നല്‍കുന്നതാകരുത്.സെന്‍സിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടുചാടിക്കും. സ്‌പോട്ട് ബുക്കിംഗ് തര്‍ക്കത്തില്‍ രംഗം ശാന്തമാക്കാനല്ല മന്ത്രി വാസവന്‍ ശ്രമിച്ചതെന്നും ലേഖനത്തില്‍ തുറന്ന് വിമര്‍ശിക്കുന്നുണ്ട്.   നേരത്തെ ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യം […]

‘ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ’ , നിലപാട് കടുപ്പിച്ച് സിപിഐ

കോട്ടയം: ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ഈ നിലപാട് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ‘ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല’. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. Also Read ; വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കുടിച്ചു […]