ശബരിമല യുവതീ പ്രവേശന വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ: എംഎ ബേബി

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനം കേരളത്തിലെ വിഷയമാണെന്നും അത് സര്‍ക്കാര്‍ തന്നെ കൈകാര്യം ചെയ്യട്ടെയെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടതുണ്ടെങ്കില്‍, സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഉചിതമായ വിധത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. ഈ വിഷയത്തില്‍ പാര്‍ട്ടിയോട് സുപ്രീംകോടതി നിലപാട് ചോദിച്ചിട്ടില്ലെന്നും ബേബി പറഞ്ഞു. മുസ്ലീം ലീഗ് പുതിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നു; അധികാര പങ്കാളിത്തം ഔദാര്യമല്ല: വെള്ളാപ്പള്ളി യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദം ഉണ്ടായതാണല്ലോ. […]

വി എസ് ഫാക്ടര്‍ നിലനിര്‍ത്താന്‍ സിപിഐഎം; മലമ്പുഴയില്‍ വി എ അരുണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ സിപിഐഎം. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന നിലപാടാമ് അരുണ്‍ കുമാറിനുള്ളത്. അരുണ്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ‘വി എസ് ഫാക്ടര്‍’ നിലനിര്‍ത്താമെന്നാണ് സിപിഐഎമ്മിന്റെ കണക്കുക്കൂട്ടല്‍. അരുണ്‍ കുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ലെന്നാണ് സൂചന. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വിഎസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് കുമാര്‍ യുഡിഎഫ് സ്വതന്ത്രനായി […]

തെരഞ്ഞെടുപ്പിലെ തിരിച്ചടി; തെറ്റുകള്‍ തിരുത്താന്‍ സിപിഐഎം, തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പിക്കാനും ബൃഹത്പദ്ധതികളുമായി സിപിഐഎം. തെറ്റുകള്‍ തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനും തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാനുമാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. പോറ്റിയേ കേറ്റിയേ പാട്ട് വിവാദം; പൊലീസിനുള്ളില്‍ രണ്ടഭിപ്രായം; കടുത്ത നടപടികള്‍ ഉടനില്ല അടിത്തട്ടില്‍ പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാനുള്ള നീക്കത്തിനും സിപിഐഎം തുടക്കം കുറിക്കും. നേതാക്കളോട് താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജില്ലാ നേതാക്കള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടമായ വാര്‍ഡുകള്‍ കൂടുതല്‍ […]

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വഴങ്ങി, സിപിഐഎമ്മില്‍ അതൃപ്തി

തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതും കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സ്ഥലംമാറ്റവും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയെന്ന പ്രതീതിയുണ്ടാക്കിയെന്നതിനെ ചൊല്ലി സിപിഐഎമ്മില്‍ ഒരു വിഭാഗത്തിന് അതൃപ്തി. ഈ നീക്കങ്ങളില്‍ ഇടത് വിദ്യാര്‍ത്ഥി അധ്യാപക സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചില നേതാക്കള്‍ ഈ ആശങ്ക അറിയിച്ചെന്നാണ് വിവരം. എന്നാല്‍ ധാരണയില്‍ എത്തിയില്ലെങ്കില്‍ ഒഴിഞ്ഞ് കിടക്കുന്ന മറ്റ് വിസി നിയമനവും പ്രതിസന്ധിയില്‍ ആകുമെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരണം എന്നാണ് വിവരം. […]

പി എം ശ്രീ: ഡല്‍ഹിയില്‍ ഡി രാജ-എംഎ ബേബി കൂടിക്കാഴ്ച; പരിഹാരം കേരള നേതാക്കള്‍ നടത്തുമെന്ന് എം എ ബേബി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ ഭാഗമായ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ഡല്‍ഹിയിലും തിരക്കിട്ട ചര്‍ച്ചകള്‍. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സിപിഐക്ക് ഉള്ള എതിര്‍പ്പ് സിപിഎം ദേശീയ നേതൃത്വത്തെ ധരിപ്പിക്കുന്നതിനായാണ് കൂടിക്കാഴ്ച. കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച ധാരണയില്‍ നിന്നും പിന്‍മാറണമെന്ന് ഡി രാജ എം എ ബേബിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭിന്നത കേരളത്തില്‍ […]

മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി തഴയുന്നു, ജി.സുധാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ സാഹചര്യം വരുമ്പോള്‍ ആലോചിക്കും: കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിലേക്ക് സ്വാം ചെയ്യാന്‍ സാഹചര്യം വരുമ്പോള്‍ ആലോചിക്കുമെന്നും നിലവില്‍ സാഹചര്യമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുതിര്‍ നേതാവിനെ പാര്‍ട്ടി നിരന്തരം തഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേവന് നേദിക്കുന്നതിന് മുന്‍പ് ആറന്മുള വള്ളസദ്യ മന്ത്രിക്ക് വിളമ്പി, ആചാര ലംഘനമെന്ന് തന്ത്രി അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത് ദേശീയ നേതൃത്വം ആണെന്നും അവരെ കൂട്ടി യോജിപ്പിച്ച് […]

ഷാഫി ഫറമ്പിലിനെതിരായ ആരോപണം; സുരേഷ് ബാബുവിനെതിരെ പരാതി

കോഴിക്കോട്: കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലിനെതിരായ ലൈംഗികാരോപണത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പൊലീസ് മേധാവിക്ക് കേസെടുക്കണമെന്ന് ആവയപ്പെട്ട് പരാതി നല്‍കിയത്. കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയില്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സുരേഷ് […]

4600 ആളുകള്‍ പങ്കെടുത്തത് പോരെ ? ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങള്‍; അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവെന്ന വാദത്തെ തള്ളി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന് വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കളവ് പ്രചരിപ്പിക്കുന്നതിനും അടിസ്ഥാനം വേണം. കള്ളപ്രചരണം നടത്തുന്ന മാധ്യമങ്ങളുണ്ട്. ശുദ്ധ അസംബന്ധമാണ്. നാണവും മാനവും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് ആണ് പ്രചരിപ്പിക്കുന്നത്. 600 ആളുകള്‍ പങ്കെടുത്താല്‍ പോരെയെന്ന് അദ്ദേഹം ചോദിച്ചു. ലോകപ്രശസ്തമായ വിജയമാണ് സംഗമത്തിന്റേത്. ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ […]

ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രിയോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കെതിരെ കേസ്

മലപ്പുറം: ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസെടുത്തതായി ആരോപണം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ മന്ത്രി വീണ ജോര്‍ജിനോട് രണ്ടു മാസമായി ശമ്പളം ലഭിക്കാനുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. Also Read; കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും ജീവനക്കാര്‍ മന്ത്രിയെ കാണാന്‍ ശ്രമിച്ചത് സംഘര്‍ഷ സാധ്യതയുണ്ടാക്കി എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജീവനക്കാര്‍ മന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍ തടഞ്ഞത് വലിയ ബഹളത്തിനിടയാക്കിയിരുന്നു. കോളജ് […]

വിവാദങ്ങള്‍ക്കിടെ തൃശൂരിലെത്തി സുരേഷ് ഗോപി; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

തൃശൂര്‍: വിവാദങ്ങള്‍ക്കിടെ തൃശൂരിലെത്തി സുരേഷ് ഗോപി. രാവിലെ 9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശൂരിലെത്തിയിരുന്നത്. വലിയ പോലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ അദ്ദേഹം പോകുന്നത് ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ്. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. മാധ്യമങ്ങളുടെ […]