പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: ബസില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ്. പോക്‌സോ കേസില്‍ പ്രതിയായ ജില്ലാ കമ്മിറ്റി ആംഗം വേലായുധന്‍ വള്ളിക്കുന്നിനെ പാര്‍ട്ടി ആംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം പാര്‍ട്ടിയുടെ സല്‍പേരിനു കളങ്കമിണ്ടാക്കിയെന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് സസ്‌പെന്‍ഷനെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. Also Read; കണ്ടല സഹകരണ ബാങ്കില്‍ ഇ ഡി റെയ്ഡ് പോക്‌സോ കേസ് പോലുള്ള ആരോപണമിയര്‍ന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മറ്റു നടപടികളിലേക്ക് […]

സി.പി.എമ്മിന്റെ പലസ്തീന്‍ റാലിയില്‍ ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ല: എം.കെ മുനീര്‍

തിരുവനന്തപുരം: സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്ന് എം.കെ മുനീര്‍. ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണ് എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍, യുഡിഎഫ് എന്നുള്ള നിലയ്ക്കുമല്ല ഓരോ പ്രസ്ഥാനവും അവരുടേതായിട്ടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്നും, മുനീര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞ എംകെ മുനീര്‍, പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും വ്യക്തമാക്കി. […]

പി എം എ സലാമിന് രാഷ്ട്രീയം പറയാനുള്ള വകതിരിവില്ല, ലീഗിനെ കുഴപ്പത്തിലാക്കി എളമരം കരീം

തിരുവനന്തപുരം: സമസ്തയും മുസ്ലീം ലീഗും തമ്മിലുള്ള ഭിന്നതയില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ പരിഹസിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പിഎംഎ സലാമിന് രാഷ്ട്രീയ കാര്യങ്ങള്‍ ഗൗരവമായി പറയാന്‍ അറിവില്ല. സമസ്തയോട് എടുത്ത നിലപാട് ലീഗിനെ തന്നെ കുഴപ്പത്തിലാക്കി. പിഎംഎ സലാമിന് വകതിരിവില്ലെന്നും എളമരം കരീം പരിഹസിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ഇതിനിടെ കേരള ഘടകം ജെഡിഎസില്‍ നിന്ന് […]

വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത പണം കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനല്‍ണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. Also Read; ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടു കഴിഞ്ഞ വര്‍ഷം കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് റെയ്ഡ് നടത്തി 47,35,000 രൂപ പിടികൂടിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി പിരിച്ച പണമാണ് വിജിലന്‍സ് കൊണ്ടുപോയതെന്നാണ് […]

ഗൂഢാലോചന നടന്നെങ്കില്‍ അത് സിപിഎമ്മില്‍ നിന്നാകും, പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവര്‍: വി.ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നില്‍ എന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം തന്നെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഐഎമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നും ആകുമെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ‘പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലുമൊക്കെ ഉള്ളവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന […]

അന്ന് പിണറായി പരനാറിയെന്ന് വിളിച്ചു, ഇന്ന് എന്‍ കെ തോല്‍പ്പിക്കാനാകാത്ത സ്ഥാനാര്‍ഥി, സി പി ഐ എം ആരെയിറക്കും ഗോദയില്‍? രണ്ട് പേരുകള്‍ മുന്നിലുണ്ട്

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും മല്‍സരിക്കാനെത്തുന്നതോടെ സിപിഎം ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കാനുള്ള ആലോചനയില്‍. ജാതി സമവാക്യങ്ങള്‍ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ മുന്‍ മാവേലിക്കര എംപി സിഎസ് സുജാതയെ സജീവമായി പരിഗണിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന സൂചന. ഒപ്പം എം സ്വരാജിന്റെയും പേരും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയിലെ നേതൃത്വത്തിലുണ്ടായിരുന്ന ഏക വനിതാ നേതാവ് കൂടിയായിരുന്നു സിഎസ് സുജാത. പ്രേമചന്ദ്രനെതിരെ സുജാത മല്‍സരത്തിനെത്തിയാല്‍ […]

കരുവന്നൂര്‍ തട്ടിപ്പ് എങ്ങനെ ലോകമറിഞ്ഞു? ഷാജൂട്ടന്‍ എല്ലാം വെളിപ്പെടുത്തുന്നു..

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ആദ്യമായി പുറം ലോകത്തെ അറിയിച്ച തൃശൂര്‍ നഗരസഭാ കൗണ്‍സിലര്‍ ടി കെ ഷാജൂട്ടന്‍ മെട്രോപോസ്റ്റില്‍ സംഭവിച്ചതെല്ലാം വെളിപ്പെടുത്തുന്നു.. കേരളശബ്ദം ചീഫ്‌ കറസ്‌പോണ്ടന്റ് പ്രദീപ് ഉഷസ്സ് നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം

സിപിഎമ്മിന് വീണ്ടും പണിവരുന്നു, ഭീമന്‍ രഘുവിനൊപ്പം കൊടിപിടിക്കാന്‍ മേജര്‍ രവിയും

സിപിഎമ്മിനെ അടുത്തകാലത്തായി ഏറെ നാണക്കേടിലാക്കിയ സംഭവമാണ് ഭീമന്‍ രഘുവിന്റെ കോപ്രായങ്ങള്‍. വിപ്ലവ പാര്‍ട്ടിയെ തീര്‍ത്തും പരിഹസിക്കുന്ന രീതിയില്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന നടന്‍ പാര്‍ട്ടിയെ ചില്ലറയൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ചലചിത്ര പുരസ്‌കാര വേദിയിലെ നില്‍പ്പും സിനിമാ പ്രമോഷനുവേണ്ടി കൊടിയുമായെത്തിയതുമെല്ലാം ഭീമന്‍ രഘു സിപിമ്മിന്റെ മേല്‍വിലാസത്തിലാക്കി. ദീര്‍ഘകാലം ബിജെപിയില്‍ പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുകയുമൊക്കെ ചെയ്ത രഘു സിപിഎമ്മിലെത്തിയപ്പോള്‍ പൊടുന്നനെ സിനിമയിലെ തന്റെ കോമഡി കഥാപാത്രമായി മാറുകയായിരുന്നു. രഘുവിന്റെ കോമാളിത്തരങ്ങള്‍ അസഹ്യമായതോടെ സൈബര്‍ സഖാള്‍ക്കുതന്നെ ഇയാളോട് കൊടി താഴെവക്കാന്‍ പറയേണ്ടിവന്നു. ഭീമന്‍ രഘുവിന്റെ […]