ഇളവ് പിണറായിക്ക് മാത്രം; കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമാക്കാനുള്ള തീരുമാനവുമായി സിപിഎം

ഡല്‍ഹി: കേന്ദ്രതലത്തിലും പ്രായപരിധി കര്‍ശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പിണറായിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം കാലം പിബിയില്‍ നിലനിര്‍ത്തും. എന്നാല്‍ പ്രായപരിധിയില്‍ ഇളവിനുള്ള നിര്‍ദ്ദേശം സംഘടനാ റിപ്പോര്‍ട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ പിബിയില്‍ നിന്ന് ഒഴിവാകും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയില്ലെന്ന് നേതാക്കള്‍ പറയുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകള്‍ തുടങ്ങൂ. എംഎ ബേബി, […]

സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് എ പദ്മകുമാര്‍

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ പദ്മകുമാര്‍. 50 വര്‍ഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വര്‍ഷം മാത്രമായ വീണാ ജോര്‍ജിനെ പരിഗണിച്ചുവെന്നും പദ്മകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ലെന്നും സിപിഎം വിടില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. Also Read; കേരളത്തിലെ ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ പ്രായപരിധിക്ക് കാത്തു നില്‍ക്കുന്നില്ല. 66 ല്‍ തന്നെ എല്ലാം […]

സിപിഎം സമ്മേളനത്തിനെത്തി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് മുകേഷ്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം സമ്മേളന നഗരയിലെത്തി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് നടനും എം.എല്‍.എയുമായ മുകേഷ്. സ്വന്തം മണ്ഡലത്തില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോഴും മുകേഷ് എം.എല്‍.എയുടെ അസാന്നിധ്യം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് മുകേഷ് ആദ്യം പ്രതികരിച്ചത്. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. Also Read; താനൂരിലെ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; സഹായിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു ‘രണ്ട് ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം […]

പിണറായിക്ക് സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ്; പ്രായപരിധി ബാധകമാകില്ല

ഡല്‍ഹി: കേരളാ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും പ്രായപരിധിയില്‍ സിപിഎം ഇളവ് നല്‍കും. കണ്ണൂരില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്താനും ധാരണയായെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകണം. അതിനാല്‍ ഇപിക്കും തല്‍ക്കാലം കേന്ദ്ര കമ്മിറ്റിയില്‍ തുടരാം. Also Read; പിണറായിക്ക് സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ്; […]

അഭിമുഖ വിവാദം: പിആര്‍ ഏജന്‍സി ഇല്ലെന്ന് പറഞ്ഞാല്‍ ഉണ്ടായ ക്ഷീണം മാറുമോ എന്ന് സിപിഐഎം സംസ്ഥാന സമിതി

തിരുവനന്തപുരം: അഭിമുഖ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രിക്ക് നേരെ ചോദ്യ ശരങ്ങള്‍. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം ഉണ്ടാക്കിയ ക്ഷീണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും ദ ഹിന്ദുവിന്റെ വിശദീകരണം കൂടുതല്‍ പരിക്ക് ഉണ്ടാക്കിയില്ലേയെന്നും സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നു. പി ആര്‍ ഏജന്‍സി ഇല്ലെന്ന് പറഞ്ഞാല്‍ ഉണ്ടായ ക്ഷീണം മാറുമോയെന്നും അംഗങ്ങള്‍ ചോദിച്ചു. സംസ്ഥാന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നേരെ അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്. സംസ്ഥാന സമിതിയില്‍ പി ആര്‍ ആരോപണം നിഷേധിച്ച് […]