January 15, 2026

സിപിഎമ്മും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ ഇറക്കും; ഭാവനയെ മത്സരരംഗത്തിറക്കാന്‍ നീക്കം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കാന്‍ നീക്കം ആരംഭിച്ചു. മലയാളത്തിയ ശ്രദ്ധേയ നടി ഭാവനയെ സ്ഥാനാര്‍ത്ഥിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഭാവനയെ മത്സരരംഗത്തിറക്കിയാല്‍ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ ലഭിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സ്വര്‍ണക്കൊള്ള; ദ്വാരപാലക ശില്‍പ്പ കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യും വരും ദിവസങ്ങളില്‍ ഭാവനയുമായി സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ആശയവിനിമയം നടത്താനാണ് തീരുമാനം. നടി സമ്മതിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഭാവന മത്സരത്തിന് സന്നദ്ധയായാല്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ […]

പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും

തിരുവനന്തപുരം: വൈറലായ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. പരാതി ഡിജിപി എഡിജിപിക്ക് കൈമാറി. കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. നിയമോപദേശം തേടിയതിന് ശേഷം കേസെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. തൊഴിലുറപ്പ് നിയമം; ബില്‍ ലോക്‌സഭയില്‍, രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കും. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിന്‍വലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം. പാരഡി ഗാനത്തിനെതിരെ […]

ഭരണത്തിന്റെ പോരായ്മകള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു; മുഖ്യമന്ത്രിക്കെതിരെ സി പി ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെനതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. ഭരണത്തിന്റെ പോരായ്മകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് സി പി ഐ ആരോപിക്കുന്നു. മുന്‍ഗണനാ ക്രമങ്ങള്‍ പാളുന്നു; കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല. തിരുത്തല്‍ കൂടിയേ തീരൂ. അത് എത്രയും വേഗം ഉണ്ടാകണമെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുണ്ടായി. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുന്നു. മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല. ഒറ്റയാള്‍ പട്ടാളമായി മുഖ്യമന്ത്രി മാറുന്നോ എന്ന ചോദ്യവും യോഗത്തില്‍ ഉയര്‍ന്നു. പ്രശ്‌നങ്ങള്‍ സിപിഎമ്മുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പരസ്യ വിവാദങ്ങളില്‍നിന്നു വിട്ടു നില്‍ക്കാനുമാണ് […]

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തും; ഇന്ന് സിപിഎം, സിപിഎ നേതൃയോഗങ്ങള്‍ ചേരും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താനായി സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് ഇന്ന് നടക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വലിയ തിരിച്ചടി ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്യും. പാര്‍ലമെന്റില്‍ സ്വര്‍ണ്ണപ്പാളി വിഷയം ചര്‍ച്ചയാക്കാന്‍ യുഡിഎഫ്; നാളെ എംപിമാര്‍ പ്രതിഷേധിക്കും ശബരിമല സ്വര്‍ണക്കൊള്ളയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായതായി പ്രാഥമിക വിലയിരുത്തല്‍. സര്‍ക്കാര്‍ നടത്തിയ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിയില്ല. ഭൂരിപക്ഷ – ന്യൂനപക്ഷ വോട്ടുകളില്‍ […]

പാനൂരിലെ വടിവാള്‍ ആക്രമണം; 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വടിവാള്‍ അക്രമം നടത്തിയ സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാറാട് സ്വദേശികളായ അമല്‍, ശ്രീജു, ജീവന്‍, റെനീഷ്, സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രാമന്തളിയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തിലും പയ്യന്നൂരില്‍ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. ഇതില്‍ അന്വേഷണം പുരോഗമിക്കുകാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി […]

പാനൂര്‍ വടിവാള്‍ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാനൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വടിവാള്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. രത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോയവര്‍ക്ക് മടങ്ങി വരാം; കേരള കോണ്‍ഗ്രസിനെ (എം) ക്ഷണിച്ച് കോണ്‍ഗ്രസ് തോല്‍വിക്കു പിന്നാലെ കണ്ണൂര്‍ പാറാട് പാനൂരില്‍ വടിവാള്‍ വീശി സിപിഎം ആക്രമണം നടത്തുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകന്റെ […]

പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം കഠിന തടവ്

കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം കഠിന തടവ്. പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡ് പുതിയങ്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പയ്യന്നൂര്‍ കാറമേല്‍ വി കെ നിഷാദിനെയും വെള്ളൂര്‍ ടി സി വി നന്ദകുമാര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പട്ടാപ്പകല്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് കോടതി വിധി. നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തില്‍; ഡിസംബര്‍ 8ന് വിധി പറയും ബോംബ് കൈവശം വെച്ചതിന് അഞ്ചു വര്‍ഷം കഠിന […]

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ചു

പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍. പടലിക്കാട് സ്വദേശി ശിവന്‍ (40) നെ ആണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താനാകാത്ത വോട്ടര്‍മാരെ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്താകും മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. സംവത്തില്‍ മലമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരളം ഇന്നും പുരുഷാധിപത്യ സമൂഹം, സമൂഹത്തിലെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകള്‍ ഏറ്റെടുക്കണം; കെ.കെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ ഭാവിയില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവില്ല എന്ന് പറയാന്‍ പറ്റില്ലെന്ന് സിപിഎം നേതാവ് കെ.കെ.ശൈലജ. കേരളം ഇന്നും പുരുഷാധിപത്യ സമൂഹമാണ്. സ്ത്രീകള്‍ സമൂഹത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ തയാറാകണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ആരോഗ്യരംഗത്ത് എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മെച്ചപ്പെടുത്തി മുന്നോട്ടുപോകണമെന്നും കെ.കെ.ശൈലജ പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണ പരമ്പരയിലെ സംവാദത്തിലാണ് ഇക്കാര്യം ശൈലജ പറഞ്ഞത്.

പേരാമ്പ്രയിലുണ്ടായ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പിലിനെതിരെ കേസ്

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ കോണ്‍ഗ്രസ്- സിപിഐഎം സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]