December 30, 2025

ബുള്‍ഡോസര്‍ രാജ്; പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ഇന്ന് കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഭവന നിര്‍മ്മാണ മന്ത്രി സമീര്‍ അഹമ്മദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടി. സ്വര്‍ണ്ണക്കൊള്ള; ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശം ഉണ്ട്: പ്രവാസി വ്യവസായി ബുള്‍ഡോസര്‍ രാജ് സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനുപിന്നാലെ വിഷയത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് […]

ജനതാദള്‍ പ്രവര്‍ത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസ്; സി പി എം നേതാവടക്കം ആറ് പേരെ വെറുതെ വിട്ടു

പാലക്കാട്: ജനതാദള്‍ പ്രവര്‍ത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ വെറുതെ വിട്ടു പാലക്കാട് അതിവേഗ കോടതി. സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, പ്രവര്‍ത്തകരായ അത്തിമണി അനില്‍, കൃഷ്ണന്‍കുട്ടി, ഷണ്‍മുഖന്‍, പാര്‍ഥന്‍, ഗോകുല്‍ദാസ് എന്നിവരെയാണ് വെറുതെ വിട്ടത്. വണ്ടിത്താവളം സ്വദേശികളും ജനതാദള്‍ പ്രവര്‍ത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2002 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ […]