128 വര്‍ഷങ്ങള്‍ക്ക് ശേഷം, 2028 ലെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു

2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മത്സരയിനമായി തിരിച്ചെത്തുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും തമ്മിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന 141-ാമത് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തില്‍ ഔപചാരികമായ പ്രഖ്യാപനമുണ്ടായേക്കും. Also Read; 34 തവണ മാറ്റിവെച്ച ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍ ട്വന്റി 20 ഫോര്‍മാറ്റിലാണ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇക്കാര്യം […]

അഫ്ഗാനിസ്ഥാനെ മഴ ചതിച്ചു; ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു സ്വര്‍ണം

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം.അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ റാങ്കിങ്ങിലെ മുന്‍തൂക്കം വച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ മെഡലുകളുടെ എണ്ണം 27 ആയി. നേരത്തേ വനിതാ ക്രിക്കറ്റിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാന്‍ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലുള്ളപ്പോഴാണു മഴയെത്തിയത്. അഫ്ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തില്‍ […]

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; ശിഖര്‍ ധവാന് വിവാഹമോചനം

ന്യൂഡല്‍ഹി: ഭാര്യ മാനസികമായി പീഡിപ്പിക്കുന്നെന്ന കാരണത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് കോടതി. ശിഖര്‍ ധവാന്‍ ഭാര്യയായ അയേഷ മുഖര്‍ജിക്കെതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അവര്‍ എതിര്‍ത്തില്ല. ഇതോടെയാണ് ഡല്‍ഹി കുടുംബ കോടതി വിവാഹമോചനത്തിന് അനുമതി നല്‍കിയത്. ശിഖര്‍ ധവാനും അയേഷയും വിവാഹിതരാവുന്നത് 2012ലാണ്. 2014ല്‍ ഇവരുടെ മകന്‍ സൊരവര്‍ ജനിച്ചു. 2021 സെപ്തംബര്‍ മുതല്‍ ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹശേഷം ഇന്ത്യയില്‍ ധവാനൊപ്പം താമസിക്കാമെന്ന് അയേഷ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ആദ്യ വിവാഹത്തിലുള്ള […]

ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം, ചരിത്രം കുറിച്ച് ഇന്ത്യ!

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നതോടെ 2023ലെ ലോകകപ്പിന് തുടക്കമാകും. ചരിത്രത്തിലാദ്യമായി ഇന്ത്യ ഒറ്റക്ക് ആതിഥേയത്വമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്ന പ്രത്യേകതയും നിലനില്‍ക്കുന്നു. ഓരോ വര്‍ഷവുമെന്നോണം മാറ്റത്തിന് വിധേയമാകുന്ന, കൂടുതല്‍ രാജ്യങ്ങളിലേക്കും ആരാധകരിലേക്കുമെത്തുന്ന ക്രിക്കറ്റിന്റെ പുതിയ ലോക ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരായ ഇന്ത്യയെ […]