December 1, 2025

ഓപ്പറേഷന്‍ നംഖോര്‍; ഭൂട്ടാന്‍ പട്ടാളം വിറ്റ കാറുകള്‍ കേരളത്തിലും, ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നംഖൂര്‍ എന്ന പേരില്‍ രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. നടന്മാരുടെ വീടുകളിലടക്കം കേരളത്തില്‍ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങള്‍ […]