‘കത്തില്‍ ആധികാരികതയില്ല, നാഥനില്ലാത്ത കത്ത് അവഗണിക്കേണ്ടതാണ് ‘: പാലക്കാട് ഡിസിസി പ്രസിഡന്റ്

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ അല്ല മറിച്ച് കെ മുരളീധരന്‍ വരണമായിരുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ വ്യക്തതവരുത്തി പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തു വന്ന കത്തില്‍ ആധികാരികതയില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റില്‍ വി ടി ബല്‍റാമും, കെ മുരളീധരനുമൊക്കെയുണ്ട്. ഇപ്പോള്‍ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും […]