തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് 15 കാരന്‍ വീണു മരിച്ച സംഭവം; ആത്മഹത്യയെന്ന സംശയത്തില്‍ പോലീസ്
കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് 15 കാരന്‍ വീണു മരിച്ച സംഭവത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതാണോ എന്ന സംശയത്തില്‍ പോലീസ്. കുട്ടി മരിക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നതായാണ് വിവരം. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ പ്രശ്‌നങ്ങളുടെ പേരില്‍ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയ രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നു. നേരത്തെ മറ്റൊരു സ്‌കൂളില്‍ പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരില്‍ കുട്ടിയെ സ്‌കൂള്‍ മാറ്റി ചേര്‍ത്തിരുന്നുവെന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. […]