പെട്രോള്‍ പമ്പിലെ ആത്മഹത്യ; ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. Also Read ; KSEB യില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തുളള പെട്രോള്‍ പമ്പില്‍ ഷാനവാസ് സ്‌കൂട്ടറിലെത്തി കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നം ആരംഭിക്കാന്‍ കാരണം. ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരന്‍ നിരസിക്കുകയും […]

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചനിലയില്‍

മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചനിലയില്‍. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി (36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യുവാവിനെ പോലീസ് മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു എന്നാല്‍ മൊയ്തീന്‍കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറത്ത് റിഷാ ഫാത്തിമയാണ് (എട്ട് മാസം) മരിച്ചത്. കഴിഞ്ഞ ദിവസം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റിഷാ ഫാത്തിമ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് മരിച്ചത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു ഇന്ദിര മരണപ്പെട്ടത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കഴക്കൂട്ടം സ്വദേശിയായ യുവാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ടെക്‌നോപാര്‍ക്കിലെ ഐക്കണ്‍ കമ്പനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. Also Read ; പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുക്കുകയും. ഫോറന്‍സിക് […]

മുബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ അസം ചീമ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും, ലക്ഷ്‌കറെ തയിബയുടെ ഇന്റലിജന്‍സ് മേധാവിയുമായ അസം ചീമ മരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു അന്ത്യം. എന്നാല്‍ ചീമയുടെ മരണം സംബന്ധിച്ച് ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം, 2006 ജൂലൈയിലെ മുംബൈ ട്രെയിന്‍ സ്ഫോടനം തുടങ്ങിയ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത മുഖ്യ സൂത്രധാരന്‍ ചീമയാണ്. Also Read  :രാമേശ്വരം കഫേയിലെ സ്‌ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് കഴിഞ്ഞ മാസങ്ങളില്‍ നിരവധി ലഷ്‌കറെ ഭീകരര്‍ […]

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍

എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍. എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിന്റെ ജഡം കണ്ടെത്തിയത്. രാത്രിയില്‍ വാഹനം ഇടിച്ചാണ് മ്ലാവ് ചത്തിരിക്കുന്നെതാണ് നിഗമനം. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മ്ലാവിന്റെ ജഡം സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. മ്ലാവിനെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും മ്ലാവിനെ ഇവിടെ വാഹനമിടിച്ച ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു

പാലക്കാട്: ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന വിജയമന്ദിരത്തില്‍ രജിത (40) ആണ് മരിച്ചത്. Also Read ; മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഭര്‍ത്താവ് വിജയരാഘവന്‍ മീറ്റ്നയില്‍ നടത്തുന്ന ഹോട്ടലില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ രജിതയുടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങുകയായിരുന്നു. സംഭവസമയത്ത് വിജയരാഘവന്‍ പുറത്ത് പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ […]