തിരുവനന്തപുരത്ത് കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം ; മൂന്ന് ദിവസത്തെ പഴക്കം, ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയ പാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. തിരുവനന്തപുരം വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. Also Read ; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് ആംആദ്മി പാര്‍ട്ടി: അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടന്‍ ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവര്‍ കാറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കാറില്‍ […]