തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവം: ഭാര്യക്ക് ഫോണ്‍ ചെയ്തതായി വിവരം, അന്വേഷണം കര്‍ണാടകയിലേക്ക്

തിരൂര്‍: ദുരൂഹസാഹചര്യത്തില്‍ കാണാതായ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി ചാലിബ് ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടെന്ന് വിവരം. വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും താന്‍ സുരക്ഷിതനാണെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞതായാണ് വിവരം. എവിടെയാണെന്ന ചോദ്യത്തിന് ദൂരെയാണെന്നും ഇപ്പോള്‍ ബസ്സ്റ്റാന്റിലാണുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, സംസാരിക്കാന്‍ പറ്റിയ സാഹചര്യത്തിലല്ലെന്നും പ്രതികരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ചാലിബിന്റെ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണുള്ളത്. ഇതേ തുടര്‍ന്ന് പോലീസ് കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. Also Read; പാലക്കാട്ടെ റെയ്ഡിന്റെ സംവിധായകന്‍ ഷാഫി പറമ്പില്‍ തന്നെ – എം […]