January 24, 2026

ഗുരുവായൂരമ്പലത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ഭരണസമിതിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ഡല്‍ഹി : ഗുരുവായൂരമ്പലത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് നല്‍കി കോടതി. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് നല്‍കിയത്. വെബ്സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതി ആചാരങ്ങള്‍ അതേപടി തുടരേണ്ടതായിരുന്നുവെന്നും വിലയിരുത്തി. Also Read ; സംസ്ഥാനത്തെ തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി ; സീറ്റുകള്‍ പിടിച്ച് യുഡിഎഫ് വൃശ്ചിക മാസത്തിലെ ഏകാദശി […]

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് ; ഇന്നലെ മാത്രം ദര്‍ശനം തേടിയെത്തിയത് 71248 ഭക്തര്‍

പത്തനംതിട്ട: ശബരിമലയിലെ ഭക്തജന തിരക്ക് ദിവസം തോറും വര്‍ധിക്കുന്നു. ഇന്നലെ മാത്രം ശബരിമലയില്‍ ദര്‍ശനം നടത്തിയത് 71248 പേരാണ്. സ്‌പോട്ട് ബുക്കിങ്ങിലൂടെ 13281 പേരും ദര്‍ശനം നടത്തി. കൂടാതെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് നട തുറന്നപ്പോള്‍ ആദ്യ മണിക്കൂറില്‍ മാത്രം ദര്‍ശനം നടത്തിയത് 13370 ഭക്തന്‍മാരാണ്. പിന്നീട് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അത് 17974 ആയി വര്‍ധിച്ചു. Also Read ; റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവം ; ഏരിയ സെക്രട്ടറി ഒന്നാം […]

ശബരിമലയില്‍ ആദ്യ 12 ദിവസത്തെ വരുമാനം 63 കോടിയിലേറെ ; കഴിഞ്ഞ തവണത്തേക്കാള്‍ 15 കോടി അധികമെന്ന് ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: മണ്ഡല മാസം ആരംഭിച്ചത് മുതല്‍ ഇക്കുറി ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധനവെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്റെ കാര്യത്തില്‍ ഇക്കുറി വലിയ വര്‍ധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്റ് വിവരിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസത്തെ വരുമാനം 47,12,01,536 ( നാല്‍പത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് ) രൂപയായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യ 12 ദിവസം 63,01,14,111( അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി […]

ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ; മുകേഷ് അംബാനി 56 കോടി നല്‍കും, വി എന്‍ വാസവന്‍ 30ന് തറക്കല്ലിടും

ഗുരുവായൂര്‍ : ഒടുവില്‍ ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് അനുമതി. സാങ്കേതിക കുരുക്കുകളെല്ലാം നീങ്ങി ദേവസ്വത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിന് പച്ചക്കൊടി. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള വി എന്‍ വാസവന്‍ ഈ മാസം 30ന് നിര്‍മ്മാണത്തിന് തറക്കല്ലിടും. ആശുപത്രിയുടെ നിര്‍മ്മാണ ചെലവിനായി 56 കോടി രൂപ മുകേഷ് അംബാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് രണ്ടരയേക്കറിലാണ് പുതിയ ആശുപത്രി വരുന്നത്. Also Read ; സ്വര്‍ണവില വീണ്ടും കുറഞ്ഞു ; പവന് 53,960 […]