January 15, 2026

സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കും, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കേസുകളിലും നീതി നടപ്പിലാക്കും – എം ബി രാജേഷ്

തിരുവനന്തപുരം: നിയമത്തിന് മുകളില്‍ ആരും പറക്കില്ല എല്ലാവര്‍ക്കും നീതി നടപ്പാക്കും. അതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. Also Read ; യുവനടിയുടെ ലൈംഗികാരോപണം ; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ പല പ്രമുഖര്‍ക്കെതിരെ ഉയരുന്ന ലൈംഗികാതിക്രമ പരാതികളുടെ പശ്ചാത്തലത്തില്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കേസുകളിലും നിയമവും നീതിയും നടപ്പിലാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത്തരം കേസുകളില്‍ […]

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്ത്

തിരുവനന്തപുരം: ഒടുവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തിന് പിന്നാലെ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സത്യങ്ങള്‍ എല്ലാം പുറത്തുവരുമെന്ന് രഞ്ജിത് രാജിസന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം അല്‍പസമയത്തിന് മുമ്പ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി […]

നടി ശ്രീലേഖ മിത്രയുടെ ആരോപണം; രഞ്ജിത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേരത്തെയും പരാതി നല്‍കിയിരുന്നു. Also Read ; രഞ്ജിത്തിനെതിരായ ലൈംഗികാരോപണം ; നിജ സ്ഥിതി മനസിലാക്കിയ ശേഷം നടപടിയെന്ന് മന്ത്രി ആര്‍ […]

രഞ്ജിത്തിനെതിരായ ലൈംഗികാരോപണം ; നിജ സ്ഥിതി മനസിലാക്കിയ ശേഷം നടപടിയെന്ന് മന്ത്രി ആര്‍ ബിന്ദു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലെ വസ്തുതകള്‍ പരിശോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ നിജ സ്ഥിതി മനസിലാക്കണമെന്നും അതിന് ശേഷം മാത്രം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചില മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത് അതുകൊണ്ട് തന്നെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികള്‍ എടുക്കാന്‍ സാധിക്കുള്ളൂ.ഇതില്‍ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയുമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. Also Read ; ആരോപണങ്ങള്‍ എല്ലാ […]

ആരോപണങ്ങള്‍ എല്ലാ കാലത്തുമുണ്ടാകാറുണ്ട് പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കണം ; റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഇന്ദ്രന്‍സ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്.സാക്ഷരത മിഷന്‍ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാന്‍ അട്ടംക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലെത്തിയപ്പോഴായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. സിനിമാ മേഖലയിലെ ഇത്തരം ആരോപണങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Also Read ; ‘നാട്ടു നാട്ടു’ഗാനത്തിലെ കൊട്ടാരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലും ഇന്ദ്രന്‍സ് പ്രതികരിച്ചു. ആര്‍ക്കെതിരെയും എന്തും പറയാമല്ലോ എന്ന് പറഞ്ഞ ഇന്ദ്രന്‍സ് തനിക്ക് മലയാളി നടികളെ അറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും […]

ലൈംഗികാതിക്രമ ആരോപണം ; രഞ്ജിത്തിന് പ്രതിരോധം തീര്‍ത്ത് സര്‍ക്കാര്‍, പരാതി ലഭിച്ചാല്‍ കേസെടുക്കും

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന് പ്രതിരോധം തീര്‍ത്ത് സാംസാകാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഏതെങ്കിലും ഒരു ആക്ഷേപത്തില്‍ കേസെടുക്കാനാകില്ല മറിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും മറിച്ച് പരാതി ലഭിച്ചാല്‍ എത്ര വലിയവനാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

  • 1
  • 2