January 15, 2026

യുവഡോക്ടറുടെ ആത്മഹത്യയില്‍ പ്രതി റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പോലീസ്

തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍. റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ഷഹനയുടെ മാതാവിന്റെ മൊഴി ഇതിനെതുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ വെള്ളിയാഴ്ച ബന്ധുക്കളുടെ വീട്ടില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. റുവൈസിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. തിങ്കാളാഴ്ച പതിനൊന്നരയോടെയായിരുന്നു ഷഹനയെ ഫ്‌ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. വിവാഹത്തില്‍ നിന്ന് […]

യുവഡോക്ടറുടെ ആത്മഹത്യ; സ്ത്രീധന നിരോധന നിയമപ്രകാരം റുവൈസ് അറസ്റ്റില്‍

തിരുവനന്തപുരം: യുവഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു റുവൈസ്. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനകള്‍ക്ക് ശേഷം വൈകിട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസ്. ആ മെസേജുകള്‍ എന്ത്? റുവൈസിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക്   മെഡിക്കല്‍ കോളജ് പി ജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സഹഡോക്ടര്‍  ഇ എ റുവൈസിന്റെ […]