അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവെച്ച് ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കാപിറ്റോള്‍ കലാപത്തിലെ 1600 പ്രതികള്‍ക്ക് മാപ്പ് നല്‍കി ഉത്തരവിറക്കി. ഇതിനോടകം ബൈഡന്റെ കാലത്തെ എഴുപതോളം ഉത്തരവുകളും ട്രംപ് റദ്ദാക്കി. 200ഓളം എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. Also Read ; എടപ്പാളില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, ലോകമാകെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഉത്തരവുകളാണ് […]