October 16, 2025

പരസ്യ പ്രതികരണം വേണ്ട; വകുപ്പ് മേധാവിമാരോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തി. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മുന്നറിയിപ്പ്. ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്താണ് നടപടി. പരാതികളുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്ന് ​യോ​ഗത്തിൽ മുന്നറിയിപ്പ് നൽകി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എല്ലാ വകുപ്പ് മേധാവികൾക്കുമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ മുന്നറിയിപ്പ് നൽകിയത്. 2017ന് ശേഷം മരണാനന്തര അവയവ മാറ്റത്തിൽ യാതൊരു […]

മറ്റൊരു ഡോക്ടര്‍ സ്വന്തമായി വാങ്ങിയ ഉപകരണം താന്‍ ഉപയോഗിക്കില്ല; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ.ഹാരിസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഉപകരണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയെന്നു തുറന്നു പറഞ്ഞതിനു ലഭിച്ച കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. Also Read: കോതമംഗലത്ത് 23 കാരിയുടെ മരണം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി ആരോപണം നിരസിച്ചാണ് ഹാരിസിന്റെ മറുപടി. യൂറോളജി വകുപ്പിലെ രണ്ടാം യൂണിറ്റിന്റെ ചുമതലക്കാരനായ ഡോ.പി.ആര്‍.സാജുവിന്റെ കൈവശം പ്രോബ് ഉണ്ടായിരുന്നെന്നു മറുപടിയില്‍ ഡോ.ഹാരിസ് വ്യക്തമാക്കി. ആ ഉപകരണം ഉപയോഗിച്ചു നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചാണ് അന്വേഷണ സമിതി പറയുന്നതെങ്കില്‍ അതു തനിക്കു […]

കള്ളനായി ചിത്രീകരിച്ചു, പിന്നില്‍ നിന്ന് കുത്തുമെന്നും കരുതിയില്ല: ഡോ.ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് ചിറക്കല്‍. പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ലെങ്കിലും ലോകം മുഴുവനും കള്ളനായി ചിത്രീകരിച്ചുവെന്നും ഡോ.ഹാരിസ് ചിറക്കല്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തന്നോട് ചോദിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാമായിരുന്നുവെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നും പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ലെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഇനിയും […]

ഡോക്ടര്‍ ഹാരിസിനെതിരെ നിയമ നടപടി ഉണ്ടാകില്ല; ഡോക്ടര്‍മാരുടെ സംഘടയ്ക്ക് ഉറപ്പ് നല്‍കി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയ്ക്ക് ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കി. ഇതോടെ ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നതിനും വഴിയൊരുങ്ങി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ആശുപത്രിയില്‍ നിന്ന് ഉപകരണം കാണാതായതിലും ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നിന്ന് അസ്വാഭാവികമായി പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. […]