November 21, 2024

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; യദുവിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ആര്യയ്‌ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് യദു ആവശ്യപ്പെടുന്നത്. താന്‍ മേയര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും എന്നാല്‍ മേയര്‍ തനിക്കെതിരെ നല്‍കിയ പരാതിയില്‍ വളരെ വേഗത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് യദു ആരോപിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read; ഡല്‍ഹിയില്‍ വായു […]

മേയറുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും : ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറുടെ രഹസ്യ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ നല്‍കി.ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി. Also Read ; ഒരേസമയം നായകനും ഇതിഹാസവുമായയാള്‍; സുനില്‍ ഛേത്രിയേക്കുറിച്ച് രണ്‍വീര്‍ സിംഗ് ഓവര്‍ടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തര്‍ക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവ് അസഭ്യം പറഞ്ഞുവെന്നത് നുണയാണ്. […]

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ യദുവിന്റെ ഡ്രൈവിങില്‍ തെറ്റ് സംഭവിച്ചിട്ടില്ല : മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ ഡിപ്പോ മേധാവിക്കും എന്‍ജിനീയര്‍ക്കും വീഴ്ച

തിരുവനന്തപുരം:മേയര്‍ ആര്യ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ യദുവിന്റെ ഡ്രൈവിങില്‍ തെറ്റ് സംഭവിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം.എന്നാല്‍ മേയറാണെന്ന് അറിഞ്ഞശേഷവും പ്രോട്ടോക്കോള്‍ പാലിക്കാതെ മേയറോടു തര്‍ക്കിച്ചത് ശരിയല്ലെന്ന കുറ്റമാണ് ഡ്രൈവര്‍ക്കെതിരെ ഉള്ളത്. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട ക്യാമറാ ദൃശ്യങ്ങളെ കുറിച്ച് യാതൊരുവിധ പരാമര്‍ശങ്ങളും ഉണ്ടായിരുന്നില്ല.ഇതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി മടക്കിയിരുന്നു.അതേസമയം ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെയാണ് […]