കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടു; റിസ്വാനയ്ക്ക് പിന്നാലെ ദീമയ്ക്കും ബാദുഷയ്ക്കും ദാരുണാന്ത്യം
പാലക്കാട്: മണ്ണാര്‍ട്ടാട് കൂട്ടിലക്കടവ് ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍ വീട്ടില്‍ ബാദുഷ (17) ആണ് മരിച്ചത്. ചെറുമല സ്വദേശിനി ദീമ മെഹ്ബയ്ക്ക് (19) പിന്നാലെയാണ് ബാദുഷയുടെ മരണം സംഭവിച്ചത്. ഇരുവരുടെയും ബന്ധുവായ റിസ്വാനയ്ക്ക് (19) ജീവന്‍ നഷ്ടമായിരുന്നു. മൂന്ന് പേരും ബന്ധുക്കളാണ്. Also Read ; ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ; 19കാരി മുങ്ങി മരിച്ചു കാരാക്കൂര്‍ശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് കുട്ടികളും. വ്യാഴാഴ്ച വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ഇരുവരും […]