October 17, 2025

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനി വേഫെററിലും ഇഡി റെയ്ഡ്

ചെന്നൈ: ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ പരിശോധന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെററിലും ഇഡി റെയ്ഡ്. വേഫെററിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ്. സൂപ്പര്‍ഹിറ്റുകളായ ലോക, കുറുപ്പ്, കിംഗ് ഓഫ് കൊത്ത സിനിമകള്‍ ഉള്‍പ്പെടെ നിര്‍മ്മിച്ചത് വേഫെറര്‍ ഫിലിംസ് ആണ്. എട്ട് ഉദ്യോഗസ്ഥരാണ് ചെന്നൈ ഗ്രീന്‍ റോഡിലെ പരിധനയ്ക്കായി ഓഫീസിലെത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാവിലെ മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടില്‍ ഇ […]

ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇഡി പരിശോധന

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ […]

അനില്‍ അംബാനിയുടെ 50 സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്; ജീവനക്കാരെ ചോദ്യം ചെയ്തു

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. 2017-19 കാലത്ത് യെസ് ബാങ്കില്‍നിന്ന് 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് പുറത്തുവരുന്ന വിവരം. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. 35 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ 25ല്‍ അധികംപേരെ ചോദ്യം ചെയ്തു. Also Read; ജൂലൈ മാസത്തിലെ […]

ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇ ഡി; ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ വിടാതെ പിന്‍തുടര്‍ന്ന് ഇ ഡി. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി വീണ്ടും നോട്ടീസയച്ചു. നേരിട്ട് ഓഫീസില്‍ എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇ ഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസില്‍ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഗോകുലം ഗോപാലനെതിരായ ഇ ഡി അന്വേഷണം […]

കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായി ഗോകുലം ഗോപാലന്‍

കൊച്ചി: വ്യവസായിയും ‘എമ്പുരാന്‍’ സിനിമയുടെ സഹനിര്‍മാതാവുമായ ഗോകുലം ഗോപാലന്‍ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി. നോട്ടീസ് നല്‍കിയതു പ്രകാരമാണ് അദ്ദേഹം വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. എന്നാല്‍ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. Also Read; കണ്ണൂരില്‍ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചു; പരാതി നല്‍കി നാട്ടാന സംരക്ഷണ സമിതി നേരത്തേ ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെ ഓഫീസില്‍ പരിശോധനകള്‍ നടത്തുകയും പിന്നാലെ ഗോകുലം […]

ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: പൃഥ്വിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. Also Read; പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും; സിപിഎമ്മിനെ നയിക്കാന്‍ ഉയര്‍ന്നു കേള്‍ക്കുന്നത് എംഎ ബേബിയുടെ പേര് ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് കൂടുതല്‍ […]

ഗോകുലം ഗ്രൂപ്പ് ചട്ടലംഘനം നടത്തി 593 കോടി സമാഹരിച്ചെന്ന് ഇ.ഡിയുടെ കണ്ടെത്തല്‍

കൊച്ചി: ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടലംഘനം നടത്തിയതായി ഇ.ഡിയുടെ കണ്ടെത്തല്‍. ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ചിട്ടിക്കെന്ന പേരില്‍ പ്രവാസികളില്‍നിന്ന് 593 കോടി രൂപ നേരിട്ട് വാങ്ങുകയും പിന്നീട് ഈ തുക അക്കൗണ്ട് വഴി കൈമാറുകയുമായിരുന്നു. ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. Also Read; മലപ്പുറം പ്രത്യേകരാജ്യം, സ്വന്തമായി അറിപ്രായം പറയാന്‍ സാധിക്കില്ല; വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നേരത്തെ ഒന്നരക്കോടി രൂപയും രേഖകളും ഇ.ഡി […]

എമ്പുരാന്‍ തിരിച്ചടിക്കുന്നു; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു, സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

കോഴിക്കോട്: പ്രമുഖ വ്യവസായിയും എമ്പുരാന്‍ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെയും കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാന്‍ഡ് കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്റ് ഹോട്ടലിലും പരിശോധന നടക്കുകയാണ്. 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസില്‍ നിന്നുള്ള സംഘം കോര്‍പറേറ്റ് ഓഫീസിലെത്തിയത്. ടാക്‌സി വാഹനങ്ങളില്‍ കോഴിക്കോട് ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു. Also Read; വഖഫ് നിയമ ഭേദഗതി: അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം – നാഷണല്‍ ലീഗ് […]

രാജ്യവ്യാപകമായി എസ്ഡിപിഐയുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ്

ന്യൂഡല്‍ഹി: രാജ്യവ്യാപകമായ എസ്ഡിപിഐയുടെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 14 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേരളത്തില്‍ മൂന്നിടത്തും പരിശോധന നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷന്‍ എംകെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് റെയ്ഡ്. രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. Also Read; പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്നുള്‍പ്പെടെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ആ പണം വരുന്നത് എസ്ഡിപിഐ വഴിയാണ്. പിഎഫ്‌ഐയും എസ്ഡിപിഐയും ഒന്നാണ്. എസ്ഡിപിഐയുടെ എല്ലാ കാര്യങ്ങളും […]