December 3, 2025

കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്റെ ചുമതലയില്‍ ഇരിക്കുന്ന വ്യക്തിയാണ് ഇത്തരത്തില്‍ കള്ളം പറയുന്നതെന്നും നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.ഏതേ ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവകള്‍ പ്രധാനമന്ത്രി നടത്തുന്നതെന്ന് ചോദിച്ച പിണറായി വിജയന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടികുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രിയെന്നും കുറ്റപ്പെടുത്തി. ബീഹാറിനെ പോലെയാണ് കേരളം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിലൂടെ ഒരേസമയം രണ്ട് സംസ്ഥാനങ്ങളെയും അപമാനിച്ചുവെന്നും […]