December 1, 2025

ആനയെഴുന്നള്ളിപ്പ് വിവാദ സര്‍ക്കുലര്‍ തിരുത്തി വനം വകുപ്പ്; പുതിയ സര്‍ക്കുലര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് വനം വകുപ്പ് പരറത്തിറക്കിയ സര്‍ക്കുലര്‍ തിരുത്തി വനം വകുപ്പ്. ആനകളുടെ എഴുന്നള്ളപ്പുമായി ബന്ധപ്പെട്ട് ഇറക്കിയ നിയന്ത്രണങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചത്. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശവും പിന്‍വലിച്ചു. ആനകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.തിരുത്തിയ സര്‍ക്കുലര്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. Also Read ; അടച്ചിട്ട വീട്ടിലെ 350 പവന്‍ സ്വര്‍ണം കവര്‍ന്നത് ആസൂത്രിതം; സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നേരത്തെ വനം […]

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊച്ചി: കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാന കിണറ്റില്‍ വീണു. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രി പുലര്‍ച്ചെ ഒന്നരയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. Also Read ;‘വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍’; നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള കിണറ്റിലാണ് ആന വീണത്. വലിയ വലുപ്പം ഇല്ലാത്ത കിണര്‍ ആയത് കൊണ്ട് തന്നെ […]

പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; ആനയുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആനയ്ക്ക് പിന്‍ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം. Also Read ; പ്രാദേശിക സി.പി.എം. നേതാക്കളില്‍നിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസര്‍കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍.ബാലകൃഷ്ണന്‍ നടക്കാന്‍ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ കാലിന്റെ എല്ലുകള്‍ക്ക് പൊട്ടലുകളോ പുറമെ പരിക്കുകളോ ഒന്നും […]

വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ

മൂന്നാര്‍: വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച് ആന ഗതാഗത തടസ്സമുണ്ടാക്കുകയും കെ.എസ്.ആര്‍.ടി.സി. ബസിനുള്ളിലേക്ക് തുമ്പികൈയിടുകയും ചെയ്തിരുന്നു. റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ജനവാസ മേഖലയില്‍ നിന്ന് ആനയെ തുരത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 6.45 ഓടെ ലോക്കാട് ടോള്‍ പോസ്റ്റിന് സമീപമാണ് ആന നിലയുറപ്പിച്ചത്. ചിന്നക്കനാലില്‍ നിന്നുമെത്തിയ ആര്‍.ആര്‍.ടി സംഘം ആനയെ ചൊക്കനാട് ഭാഗത്തേക്ക് തുരത്തി ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി മദപ്പാടിലായിരുന്ന പടയപ്പ വാഹനങ്ങള്‍ […]

ലക്ഷണമൊത്ത യന്ത്ര ആനയെ നടയ്ക്കിരുത്തി പ്രിയാമണി

ഒറിജിനല്‍ ആനയെവെല്ലുന്ന ലക്ഷണമൊത്ത കൊമ്പനെ നടയ്ക്കിരുത്തി പ്രിയാമണി. നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള യന്ത്ര ആനയെയാണ് കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രിയാമണി നടയ്ക്കിരുത്തിയത്. മൃഗ സ്നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് താരം മെഷീന്‍ ആനയെ സംഭാവന ചെയ്തത്. Also Read ; ആദ്യം പ്രാര്‍ത്ഥന പിന്നീട് മോഷണം; യുവാവ് പിടിയില്‍ ഇനി മുതല്‍ ഈ മക്കാനിക്കല്‍ ആനയാണ് ക്ഷേത്രചടങ്ങുകളുടെ ഭാഗമാവുക. യഥാര്‍ത്ഥ ആനയുടെ രീതിയില്‍ തന്നെയാണ് യന്ത്ര ആനയെയും തയാറാക്കിയിരിക്കുന്നത്. മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ […]

അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന; നാട്ടുകാര്‍ ഭീതിയില്‍

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന. ചാലക്കുടി-അതിരപ്പിള്ളി പാതക്കരികിലുള്ള തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തിലാണ് രണ്ട് കാട്ടാനയിറങ്ങിയത്. നാട്ടുകാര്‍ ഭീതിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. Also Read ; ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അതിരപ്പിള്ളിയില്‍ ഇന്നലെ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വാച്ചുമരം ആദിവാസി ഊരിലെ മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (68)യാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന വത്സയെ ആക്രമിച്ചത്. Join with metro post : വാർത്തകളറിയാൻ Metro […]

ബേലൂര്‍ മഗ്‌ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് സിഗ്‌നല്‍ കിട്ടി

മാനന്തവാടി: ബേലൂര്‍ മഗ്‌ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് ദൗത്യസംഘത്തിന് സിഗ്‌നല്‍ കിട്ടിയെന്ന് റിപ്പോര്‍ട്ട്. ഇത് ജനവാസമേഖലയാണ്. രാത്രിയില്‍ ആന കട്ടിക്കുളം- തിരുനെല്ലി റോഡ് മുറിച്ചുകടന്നതായും റിപ്പോര്‍ട്ടുണ്ട്. വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Also Read ; കര്‍ണാടക ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് മാത്യു കുഴല്‍നാടന്‍ ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്. ദൗത്യം നീളുന്നതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തില്‍ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. സര്‍വ്വ […]

കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ മരിച്ചു

മാനന്തവാടി: കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വനസംരക്ഷണ സമിതി ജീവനക്കാരന്‍ മരിച്ചു. വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പോളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍ പെട്ട പോള്‍ ഭയന്നോടി വീണതോടെ കാട്ടാന ചവിട്ടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പോളിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകര്‍ പോളിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം […]

ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുന്നു

മാനന്തവാടി: ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുകയാണ്. കാട്ടാനയെ പിടികൂടാനുള്ള സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ദൗത്യം അതീവ ദുഷ്‌കരമാണ്. വനത്തിലെ പുലിയുടെ സാന്നിധ്യവും ദൗത്യസംഘത്തിന് വെല്ലുവിളിയായി. ഇന്നലെ രണ്ടുതവണ ദൗത്യസംഘം പുലിയുടെ മുന്നില്‍പ്പെട്ടിരുന്നു. Also Read ; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആന നിലവില്‍ കാട്ടിക്കുളം പനവല്ലി റോഡ് മാനിവയല്‍ പ്രദേശത്തെ വനത്തില്‍ ഉണ്ടെന്നാണ് റേഡിയോ കോളര്‍ സിഗ്നലില്‍ നിന്നും ലഭിച്ച വിവരം. ട്രാക്കിംഗ് ടീം രാവിലെ തന്നെ വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. […]

ചങ്ങരംകുളം ചിറവല്ലൂര്‍ നേര്‍ച്ചയ്ക്കിടയില്‍ ആന ഇടഞ്ഞു

മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ നേര്‍ച്ചയ്ക്കിടയില്‍ ആന ഇടഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രി പുല്ലാട്ട് കര്‍ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തുനിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറിന് ശേഷമാണ് ആനയെ തളച്ചത്. Also Read; പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാതെ താഴെയിറങ്ങില്ലെന്ന് ദളിത് സ്ത്രീ നേര്‍ച്ചയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ വരുന്നതിനിടയിലായിരുന്നു റോഡിലൂടെ ഭീതി പരത്തി ആന ഓടിയത്. പപ്പാന്മാരുടെ കഠിന പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.