METROPOST VIDEO: എമ്പുരാനില്‍ 24 വെട്ടുകള്‍; സുരേഷ്‌ഗോപിയുടെ പേരും വെട്ടി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. റീ എഡിറ്റഡില്‍ പതിപ്പിലെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമ സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്, എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ എന്നിവയടക്കം നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്‌റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. Also Read; കളമശേരിക്ക് പിന്നാലെ കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും എക്‌സൈസ് […]

എമ്പുരാന്‍ വിവാദം; പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍

കൊച്ചി: തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മര്‍ദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. Also Read; പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം; ഇന്ന് മുതല്‍ വലിയ മാറ്റങ്ങള്‍ ‘ഭയം എന്നുള്ളതല്ല. നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നതാണല്ലോ. ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് […]

ഭീഷണിപ്പെടുത്തിയും അവഹേളിച്ചും കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണം: വി ഡി സതീശന്‍

കൊച്ചി: ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ വിവാദമായതോടെ വെട്ടിത്തിരുത്തലുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സതീശന്റെ വിമര്‍ശനം. Also Read; ഐബി ഉദ്യോഗസ്ഥയുടെ മരണം: മലപ്പുറം സ്വദേശിയായ യുവാവിനെതിരെ അന്വേഷണവുമായി പോലീസ് സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ […]

മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം; ഉടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങള്‍ മുറുകുകയാണ്. ഇതിനിടെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി. Also Read; ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെതിരെ കര്‍ശന നടപടി, പരീക്ഷ നടത്തി ഉടന്‍ ഫലപ്രഖ്യാപനം അതിനിടെ എമ്പുരാനില്‍ സീനുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടും വിവാദം അവസാനിച്ചിട്ടില്ല. സംഘപരിവാര്‍ അനുകൂലികള്‍ സിനിമക്കെതിരായ വിമര്‍ശനം തുടരുകയാണ്. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായെത്തിയ […]

‘എമ്പുരാന്‍ കാണില്ല, സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും’: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്നാണ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും മനസിലായിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്നാണ് മനസിലാകുന്നത്. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ […]

ഖുറേഷി അബ്രാം, എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു; ആരാധകര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെത്തി

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. Also Read ; കാത്തിരിപ്പിന് വിരാമം; മമ്മൂട്ടി നായകനായ ടര്‍ബോയാണ് കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്സരയുടെ ഉദ്ഘാടന ചിത്രം എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള ലീക്ക്ഡ് വിഡീയോ സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ […]