October 18, 2024

എറണാകുളം -ബെംഗളൂരു വന്ദേഭാരത് ജൂലൈ 31 മുതല്‍ സര്‍വീസ് തുടങ്ങും

ബെംഗളൂരു: എറണാകുളം -ബെംഗളൂരു-എറണാകുളം വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 25 വരെ പ്രത്യേക തീവണ്ടിയായിട്ടാണ് സര്‍വീസ് തുടങ്ങുക. എറണാകുളത്തുനിന്ന് ബെംഗളൂവിലേക്കുള്ള ആദ്യ സര്‍വീസ് ജൂലൈ 31-നും ബെംഗളൂരു-എറണാകുളം ഓഗസ്റ്റ് ഒന്നിനുമാണ്. എറണാകുളത്തുനിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും ബെംഗളൂരുവില്‍ നിന്ന് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാണ് സര്‍വീസ്. എറണാകുളത്തുനിന്ന്ന് ഉച്ചക്ക് 12.50-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും. തിരിച്ച് പിറ്റേദിവസം രാവിലെ 5.30-ന് പുറപ്പെട്ട് 2.20-ന് എറണാകുളത്തെത്തും. […]

എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം

എറണാകുളം: പറവൂര്‍ വഴിക്കുളങ്ങരയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെളികൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരന്‍(70) ഭാര്യ വനജ (66) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. Also Read ; നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഒന്നാം സ്ഥാനം മുറുകെ പിടിച്ച് കേരളം രണ്ടരവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്. വനജക്ക് കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് മാനസികമായ ചില പ്രശ്നങ്ങള്‍ ഇവര്‍ക്കിടയിലുണ്ടായിരുന്നു. […]

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. തേവര എസ് എച്ച് സ്‌കൂളിലെ ബസില്‍ നിന്നാണ് തീ ഉയര്‍ന്നത്. കുട്ടികളെ ബസ്സില്‍ നിന്നും സുരക്ഷിതമായി പുറത്തിറക്കിയത്‌കൊണ്ട് കുട്ടികള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. പുക ഉയര്‍ന്ന ഉടനെ കുട്ടികളെ മാറ്റിയതിനാല്‍ വലിയ ഒരു അപകടം ഒഴിവായി. എന്നാല്‍ ബസ് പൂര്‍ണമായും കത്തി നിശിച്ചു. മുന്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കെടുത്താനായില്ല. തീ പടര്‍ന്നതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. Join with metro post : വാർത്തകളറിയാൻ Metro Post […]

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകള്‍

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീത വര്‍ദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരില്‍ 54 ശതമാനവും എറണാകുളത്ത് നിന്നാണ്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. Also Read ; താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കളമശേരിയില്‍ 21 പേര്‍ക്ക് ഒരു ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തമ്മനം ഭാഗത്ത് എട്ടുപേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ജില്ലയിലെ 22 മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപനം. ജില്ലയില്‍ […]

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; കായിക മേള എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ മാന്വല്‍ അനുസരിച്ചാകും കലോത്സവം. കഴിഞ്ഞ വര്‍ഷം കൊല്ലത്തു നടന്ന കലോത്സവത്തില്‍ ജില്ലയിലെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസ് അറിയിച്ചു. Also Read ; കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികള്‍ ആരംഭിച്ചു സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയില്‍ ഒക്ടോബര്‍ 18, 19, 20, […]

എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്‍

കൊച്ചി: മഴ ശക്തി പ്രാപിച്ചതോടെ എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു. ജൂണില്‍ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി, ഡങ്കിപ്പനി എന്നിവ ബാധിച്ചവരുടെ എണ്ണവും കൂടുതലാണ്. ദിവസേന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. Also Read ;ദേവസ്വം വകുപ്പ് ലഭിക്കാത്തതില്‍ ആശങ്കയോ പരാതിയോ ഇല്ല, അനുഭവ സമ്പത്തുള്ളവര്‍ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതം: നിയുക്ത മന്ത്രി ഒ ആര്‍ കേളു മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതലാണ് ഇത്തവണ കൊച്ചിയില്‍ പനി റിപ്പോര്‍ട്ട് […]

സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു, എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എട്ട് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്. 10 പുരുഷന്മാരും 6 സ്ത്രീകളും 4 കുട്ടികളുമായി കീലേരി മലയിലെ 20 പേരാണ് ക്യാമ്പിലുള്ളത്. കാക്കനാട് വില്ലേജിലെ മാര്‍ അത്തനേഷ്യസ് സ്‌കൂളിലാണ് ക്യാമ്പ്. കനത്ത മഴയില്‍ നഗരത്തില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെ രാത്രിയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപെട്ടിരുന്നു. എംജി റോഡില്‍ രാത്രിയില്‍ ഗതാഗതം തടസ്സപ്പെട്ടു. പനമ്പള്ളി നഗറിലെ കടകളില്‍ വെള്ളം കയറി. വൈറ്റിലയിലെ പല […]

എറണാകുളം ജില്ലയിലെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

എറണാകുളം: ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും. പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്താനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, മരണത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാവുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. Also Read ;കുപ്രസിദ്ധ […]

ജാഗ്രത: പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു; 180 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു. 180 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി വിതരണം ചെയ്യുന്ന ജലത്തില്‍ നിന്നാണ് രോഗം പടരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് ജലവിഭവ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. Also Read ; എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന് വൈകീട്ട് മൂന്നിന് രണ്ടാഴ്ച മുമ്പാണ് പെരുമ്പാവൂരിലെ വേങ്ങൂര്‍ , മുടക്കുഴ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വളരെ പെട്ടെന്ന് രണ്ടു പഞ്ചായത്തുകളിലും രോഗം വ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അന്‍പതോളം പേര്‍ വിവിധ […]