January 24, 2026

തെരഞ്ഞെടുപ്പ്; തൃശൂര്‍ – എറണാകുളം അതിര്‍ത്തികളില്‍ 5 ദിവസം മദ്യശാലകള്‍ അടച്ചിടും

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്നതിനാണ് ഈ നീക്കം. പ്രതിസന്ധി ഒഴിയാതെ ഇന്‍ഡിഗോ; റദ്ദാക്കിയത് 300ലധികം സര്‍വീസുകള്‍, വലഞ്ഞ് യാത്രക്കാര്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെയും ഡ്രൈഡേയാണ്. ഈ ദിവസങ്ങളില്‍ അഞ്ചുകിലോമീറ്റര്‍ പരിധിയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ കള്ളുഷാപ്പുകളും ബാര്‍ ഉള്‍പ്പെടെയുള്ളവയും […]

ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; ഇലക്‌ട്രോണിക് ഉപകരണങ്ങളും കാറും അടിച്ച് തകര്‍ത്തു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഉപകരണങ്ങള്‍ അടിച്ച് തകര്‍ത്ത് യുവാവിന്റെ പരാക്രമം ആശുപത്രിയിലേക്ക് യുവാവ് ഓടിക്കയറി റിസപ്ഷനിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളും പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും അടിച്ചു തകര്‍ത്തു. യുവാവിന്റെ പരാക്രമം മയക്കുമരുന്നിന്റെ ലഹരിയിലാണെന്ന് ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കി. അക്രമം കാണിച്ച യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെങ്കിലും നടന്നില്ല. Also Read: പേടിച്ചിട്ടാണ് കാര്യങ്ങള്‍ തുറന്നുപറയാതിരുന്നത്; രാഹുല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി അവന്തിക എനിക്ക് 500 രൂപ വേണമെന്നും ഷര്‍ട്ട് വാങ്ങണമെന്നും പറഞ്ഞാണ് അര്‍ദ്ധനഗ്നനായ യുവാവ് ബഹളം വെച്ചത്. […]

സാനുമാഷിന് യാത്രാമൊഴി; സംസ്‌കാരം ഇന്ന് വൈകിട്ട് രവിപുരത്ത്

കൊച്ചി: പ്രൊഫ എംകെ സാനുവിന് വിട നല്‍കാന്‍ കേരളം. ഇന്ന് വൈകിട്ട് 5 മണിക്ക് രവിപുരം പൊതുശ്മശാനത്തിലാണ് സംസ്‌കാരം. എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. രാവിലെ 9 മുതല്‍ 10 വരെ എറണാകുളം കാരക്കാമുറിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. Also Read: കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് വീട്ടില്‍ വീണതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് പ്രൊഫ. എം.കെ.സാനു അന്തരിച്ചത്. മലയാള സാഹിത്യ ലോകം […]

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിനെതിരെ കേസില്ല, എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട രാഹുല്‍ ഗോപാല്‍ നല്‍കിയ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്.എറണാകുളം പറവൂര്‍ സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് രംഗത്ത് വന്നത്. എന്നാല്‍ പിന്നീട് യുവതി തന്നെ മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയൊന്നുമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. Also Read; ‘കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണം അണിയുന്നു,നാല് വോട്ടിന് അവസരവാദ നിലപാടെടുക്കുന്നു’ : മുഖ്യമന്ത്രി വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമുള്ള ഗാര്‍ഹിക പീഡന […]

ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; നടുറോട്ടില്‍ അച്ഛനേയും മകനേയും കാറില്‍ വലിച്ചിഴച്ചു, കേസെടുത്ത് പോലീസ്

കൊച്ചി: എറണാകുളം ചിറ്റൂര്‍ ഫെറിക്ക് സമീപം ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തില്‍ നടുറോഡില്‍ അച്ഛനേയും മകനേയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ചു. സംഭവത്തില്‍ കാര്‍ യാത്രികര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചിറ്റൂര്‍ സ്വദേശികളായ അക്ഷയ്,സഹോദരി അനസു,പിതാവ് സന്തോഷ് എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. Also Read ; ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും അക്ഷയിയും സഹോദരിയും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ യാത്രക്കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അക്ഷയ് കാറിന് […]

സ്വന്തം റെക്കോഡ് തിരുത്തി ഹൈബി ഈഡന്‍ ; എറണാകുളം മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷ വിജയം

എറണാകുളം:  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷ വിജയം സ്വന്തമാക്കി ഹൈബി ഈഡന്‍. എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ സ്വന്തമാക്കിയത്.എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിന്റെ കെ.കെ ഷൈനിന് നിലവില്‍ ലഭിച്ച വോട്ടിനേക്കാളും ലീഡ് ഹൈബി ഈഡന്‍ നേടികഴിഞ്ഞു.നിലവില്‍ 238887 വോട്ടിന്റെ ലീഡാണ് ഹൈബിക്കുള്ളത്. ഷൈനിന് ലഭിച്ചത് 223717 വോട്ടാണ്. Also Read ; മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ ; ഇന്‍ഡ്യാ മുന്നണിക്ക് കരുത്തേകി ഉള്ളി കര്‍ഷകര്‍ 2019 ല്‍ ഹൈബി ഈഡന്‍ വിജയിച്ചത് […]