October 26, 2025

അച്ഛനും അമ്മയും എവിടെ? അനുജത്തിയുടെ ശരീരത്തിനടുത്ത് ഉറ്റവരെയും കാത്ത് ശ്രുതി

മേപ്പാടി : കൂരിരുട്ടിന്റെ മറവില്‍ കലി തുള്ളിയെത്തിയ ഉരുള്‍പൊട്ടല്‍ പല കുടുംബങ്ങളെയും വേരോടെ പിഴുതെടുത്ത് മറഞ്ഞപ്പോള്‍ മറ്റ് ചിലരെ തനിച്ചാക്കാനും മറന്നില്ല. വെള്ളാര്‍ മല സ്‌കൂളിനുസമീപം താമസിക്കുന്ന ശിവണ്ണന്റെ ഒന്‍പതംഗ കുടുംബം മൂത്തമകള്‍ ശ്രുതിയെ തനിച്ചാക്കിയാണ് കാണാമറയത്തേക്ക് ഒഴുകിപ്പോയത്. ചൂരല്‍മലയില്‍ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍ പൊട്ടലില്‍ ശിവണ്ണന്‍, ഭാര്യ സബിത, അച്ഛന്‍ ബോമലപ്പന്‍, അമ്മ സാവിത്രി, ശിവണ്ണന്റെ മക്കള്‍ എന്നിവരടക്കം ഒന്‍പതംഗ കുടുംബത്തെയാണ് കാണാതായത്. ഇവരില്‍ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാര്‍ഥിയുമായ ശ്രേയ (19)യുടെ മൃതദേഹം മാത്രമാണ് […]