ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ തന്നെ വേണം; ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി : ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആനകളെ നിരയായി അണിനിരത്തുമ്പോള്‍ രണ്ടാനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് മീറ്റര്‍ വേണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. Also Read ; പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രോത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നതില്‍ ഇളവുതേടി ദേവസ്വം നല്‍കിയ ഉപഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആനകളെ ഇത്തരത്തില്‍ എഴുന്നള്ളിക്കുന്നത് രാജഭരണ കാലം മുതലുള്ളതാണെന്ന വാദവും ജസ്റ്റിസ് എ.കെ. ജയ ശങ്കരന്‍ […]