September 8, 2024

അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം; രണ്ട് യുവാക്കളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരമാണോ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ രക്തസാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. രോഗലക്ഷണങ്ങളുള്ള നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ യുവാക്കള്‍ നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര കണ്ണറവിളയില്‍ യുവാവ് മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണെന്ന് സംശയിക്കുന്നതിനിടെയാണ് പനിബാധിതരായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. Also Read; വയനാട് ഉരുള്‍പൊട്ടല്‍ ; തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു, മരണസംഖ്യ 387 ആയി കണ്ണറവിള, അനുലാല്‍ ഭവനില്‍ അഖില്‍(27) ആണ് കഴിഞ്ഞ മാസം 23ന് മരിച്ചത്. കണ്ണറവിളയ്ക്കു സമീപത്തെ […]

തൃശ്ശൂര്‍ ജില്ലയില്‍ പകര്‍ച്ചപ്പനി കൂടുന്നു

തൃശ്ശൂര്‍: മഴ കനത്തതോടെ ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ഒരാഴ്ചക്കിടെ പനി ബാധിച്ച് 6,161 പേര്‍ ചികിത്സ തേടിയതായി ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നു. ദിവസവും ആയിരത്തിലധികം പേര്‍ ചികിത്സ തേടുന്നതായാണ് അനൗദ്യോഗിക കണക്ക്. പനി ബാധിച്ച നിരവധി ആളുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്നുണ്ട്. Also Read ; ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം ; മരണപ്പെട്ടവരുടെ എണ്ണം 105 ആയി, രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു കഴിഞ്ഞ ഒരാഴ്ചക്കിടെ 60 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചു. […]

എറണാകുളത്ത് എച്ച് 1 എന്‍ 1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു

കൊച്ചി: എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. എറണാകുളം ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. വ്യാഴാഴ്ച്ചയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ പരിശോധിച്ച ആശുപത്രി അധികൃതര്‍ കുട്ടിക്ക് എച്ച് 1 എന്‍ 1 ആണെന്ന് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്കാണ് കുട്ടിയുടെ സംസ്‌കാരം. Also Read ; അഭ്യൂഹങ്ങള്‍ അവസാനിച്ചു ; നാല് വര്‍ഷത്തെ ദാമ്പത്യത്തിന് തിരശീല വീണു, ഹര്‍ദിക് പാണ്ഡ്യയും ഭാര്യ […]

മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

പൊന്നാനി: മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പൊന്നാനിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും നിലമ്പൂരില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളിയാണ് ഇയാള്‍. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി. മറ്റുള്ളവര്‍ ചികിത്സ തുടരുകയാണ്. Also Read; പീഡനക്കേസ് പ്രതി സജിമോന് ഇനി പാര്‍ട്ടി അംഗത്വം മാത്രം അതേസമയം മലമ്പനി സ്ഥിരീകരിച്ചതോടെ പൊന്നാനി നഗരസഭയുടേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ […]

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു, അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. എല്ലാ മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 14 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്. Also Read ; ജോയി എവിടെ? തെരച്ചിലിനായി റോബോട്ടുകള്‍, റെയില്‍വേ തിരിഞ്ഞുനോക്കിയില്ലെന്ന് മേയര്‍ പ്രതിദിനം പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 13000 കടക്കുന്നു. 173 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡെങ്കി പനി സ്ഥിരീകരിച്ചത്. 22 പേര്‍ക്ക് എലിപ്പനി ബാധിച്ചു. നാലു പേര്‍ക്ക് കോളറയും […]

കോളറ പേടിയില്‍ തലസ്ഥാനം ; ഇതുവരെ രോഗം ബാധിച്ചത് 12 പേര്‍ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ രോഗികളുടെ എണ്ണത്തില്‍ വര്‍ധന ജാഗ്രതയില്‍ സംസ്ഥാനം. വെള്ളിയാഴ്ച മാത്രം നാല് പേര്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം.സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.ഇതില്‍ 11 പേരും നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികളാണ്. എന്നാല്‍ കോളറയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുകയാണ്. ഇന്നലെ മാത്രം 12,204 […]

പനിച്ച് വിറച്ച് കേരളം; ഇന്നലെ മരിച്ചത് ആറു പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം കൂടുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം പനിബാധിച്ച് ആറു പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ഇന്നലെ മാത്രം 13,756 പേര്‍ ചികിത്സ തേടി.  സാധാരണ പനിക്കു പുറമെ സംസ്ഥാനത്ത് ഡങ്കി പനിയും പടരുകയാണ്. Also Read ; തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ പനി ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. ജനറല്‍, സ്പെഷ്യല്‍ വാര്‍ഡുകളില്‍ പനി ബാധിതരുടെ എണ്ണം […]

എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്‍

കൊച്ചി: മഴ ശക്തി പ്രാപിച്ചതോടെ എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു. ജൂണില്‍ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി, ഡങ്കിപ്പനി എന്നിവ ബാധിച്ചവരുടെ എണ്ണവും കൂടുതലാണ്. ദിവസേന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. Also Read ;ദേവസ്വം വകുപ്പ് ലഭിക്കാത്തതില്‍ ആശങ്കയോ പരാതിയോ ഇല്ല, അനുഭവ സമ്പത്തുള്ളവര്‍ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതം: നിയുക്ത മന്ത്രി ഒ ആര്‍ കേളു മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതലാണ് ഇത്തവണ കൊച്ചിയില്‍ പനി റിപ്പോര്‍ട്ട് […]

പനിബാധിച്ച് പതിമൂന്നുകാരി മരിച്ച സംഭവം : വെസ്റ്റ്‌നൈലെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് പതിമൂന്നുകാരി മരിച്ചത് വെസ്റ്റ്‌നൈല്‍ പനിബാധിച്ചെന്ന് സംശയം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി മെയ് 13 നാണ് മരിച്ചത്. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം വന്നാല്‍ മാേ്രത ഇക്കാര്യം സ്ഥിരീകരിക്കാന്‍  സാധിക്കുള്ളൂ. Also Read ; എറണാകുളം ജില്ലയിലെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി കോഴിക്കോട്.മലപ്പുറം,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ നേരത്തെ പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൂടാതെ തൃശൂരും പാസക്കാടും ഒരാള്‍ വീതം മരിക്കുകയും ചെയ്തു.ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്.രോഗമുള്ള മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് […]