November 21, 2024

ഖത്തറിന് വന്‍ നേട്ടം; അറബ് കപ്പിന്റെ വരുന്ന മൂന്ന് എഡിഷനുകള്‍ക്ക് രാജ്യം ആതിഥ്യമരുളും

ദോഹ: അറബ് ലോകത്തെ പ്രധാന ഫുട്ബോള്‍ ഇവന്റുകളിലൊന്നായ അറബ് കപ്പിന്റെ അടുത്ത മൂന്ന് എഡിഷനുകള്‍ക്ക് ആതിഥ്യമരുളാനുള്ള അവസരം ഖത്തറിന് ലഭിച്ചു. 2025, 2029, 2033 വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന അറബ് കപ്പിന്റെ അടുത്ത മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ അഭ്യര്‍ത്ഥനയ്ക്ക് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബോള്‍ (ഫിഫ) കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി ഗള്‍ഫ് ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന 74-ാമത് ഫിഫ കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. Also Read ; വാർത്തകളറിയാൻ […]

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇത്തവണയും മെസ്സിക്ക് തന്നെ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ടിനേയും പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയേയും പിന്തള്ളിയാണ് ഇന്റര്‍മയാമിയുടെ അര്‍ജന്റീനന്‍ താരം ഈ നേട്ടം സ്വന്തമാക്കികയത്. മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം മെസ്സി സ്വന്തമാക്കുന്നത് ഇത് എട്ടാം തവണയാണ്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. Also Read ;ശബരിമല തീര്‍ത്ഥാടകരുടെ […]

ബ്രസീല്‍ ഫുട്‌ബോളിന് സസ്‌പെന്‍ഷന്‍ നല്‍കും, ഫിഫയുടെ മുന്നറിയിപ്പ്

സൂറിച്ച്: ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍. ജനുവരിയില്‍ നടക്കുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ സോക്കര്‍ ബോഡിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം. ഇത് ലംഘിച്ചാല്‍ ബ്രസീല്‍ ദേശീയ ടീമിനും ക്ലബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. Also Read; സമാധാനത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം20 തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റായിരുന്ന എഡ്‌നാള്‍ഡോ റോഡ്രിഗസിനെ പുറത്താക്കിയിരുന്നു. റിയോ ഡി ജനെയ്‌റോ കോടതിയുടേതായിരുന്നു നടപടി. ഒരു മാസത്തിനകം പുതിയ […]