ഉത്സവത്തിനിടെ വെടിവെപ്പ്; യുവാവിന്റെ കഴുത്തിന് പരിക്കേറ്റു
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പില്‍ യുവാവിന്റെ കഴുത്തിന് പരിക്കേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്. ഉത്സവത്തിനിടെ ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലുഖുമാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘര്‍ഷമെന്നാണ് വിവരം. Also Read; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിന്റെ കൈക്കൂലിക്കേസ്; പിടിച്ചെടുത്തത് വീടുപണിക്കായി കടം വാങ്ങിയ പണമെന്ന് വാദം അതേ സമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തില്‍ പ്രാദേശികമായി ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായിരുന്നു. […]