ഒരു സിനിമയുടെ പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാനും മാത്രം സെന്‍സില്ലാത്ത ആളല്ല താനെന്ന് കുഞ്ചാക്കോ ബോബന്‍

ഒരു സിനിമയുടെ പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാനും മാത്രം സെന്‍സില്ലാത്ത ആളല്ല താനെന്ന് കുഞ്ചാക്കോ ബോബന്‍. തന്റേതല്ലാത്ത സിനിമകള്‍ക്ക് പോലും പ്രമോഷന്‍ നല്‍കാന്‍ മടി കാണിക്കാറില്ലെന്നും സിനിമ കാണാന്‍ തിയേറ്ററില്‍ ആളെത്തിയാല്‍ എല്ലാവര്‍ക്കും ഗുണമാണെന്നും കുഞ്ചാക്കോബോബന്‍ പറയുന്നു. പദ്മിനി സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്തതിനെപ്പറ്റി ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ. ‘സിനിമയിലെ കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിക്കുന്നതുപോലെയല്ല പലപ്പോഴും നടക്കുന്നത്. പ്രമോഷനും മറ്റും പെട്ടെന്ന് തീരുമാനിക്കുന്നതാണ്. ആ സമയത്തു ഞാന്‍ വിദേശത്തായിരുന്നു, ആരോഗ്യ പ്രശ്നങ്ങള്‍ […]

മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച കെ ജി ജോര്‍ജ് വിടവാങ്ങി

കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്തരിച്ചത്. ഒരുപിടി മികച്ച സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് കെ ജി ജോര്‍ജ്. കാലത്തിന് മുന്നേ സഞ്ചരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് വിസ്മയമാണ്. യവനിക, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് […]

  • 1
  • 2