വനിത ഏഷ്യ കപ്പ് ; ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ ഇന്ന്

ദാംബുല്ല (ശ്രീലങ്ക): വനിത ഏഷ്യ കപ്പ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ട്വന്റി20 മത്സരത്തിന്റെ ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയാണ് എതിരാളികള്‍. നാല് ആധികാരിക ജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് റൗണ്ടില്‍ യഥാക്രമം പാകിസ്താന്‍, യു.എ.ഇ, നേപ്പാള്‍ ടീമുകളെ തകര്‍ത്തു. സെമി ഫൈനലില്‍ ബംഗ്ലാദേശിനെയും തൂത്തെറിഞ്ഞു. ഏഷ്യ കപ്പില്‍ ഏറ്റവുമധികം തവണ ജേതാക്കളായ ഇന്ത്യ ലക്ഷ്യമിടുന്നത് എട്ടാം കിരീടമാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം