December 3, 2024

പൊതിച്ചോറില്‍ അച്ചാറില്ല; റെസ്‌റ്റൊറന്റ് ഉടമക്ക് 35000 പിഴ

പോതിച്ചോറില്‍ അച്ചാര്‍ വെക്കാത്തതിന് ഹോട്ടല്‍ ഉടമക്ക് പിഴ കിട്ടിയത് 35000 രൂപ. വാലുദറെഡ്ഡി സ്വദേശിയായ ആരോഗ്യസ്വാമിയാണ് പരാതി നല്‍കിയത്. 2022 നവംബര്‍ 28 നായിരുന്നു സംഭവം. ആരോഗ്യസ്വാമി തന്റെ ബന്ധുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ വയോജന മന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഊണ്‍ ഒന്നിന് 80 രൂപ നിരക്കില്‍ 25 ഊണ് ഓര്‍ഡര്‍ ചെയ്തു. 11 വിഭവങ്ങള്‍ പാഴ്‌സലില്‍ ഉണ്ടാകുമെന്ന് റെസ്റ്റൊറന്റുകാര്‍ പറഞ്ഞിരുന്നു. പിറ്റേ ദിവസം പാഴ്‌സല്‍ വാങ്ങി. ബില്ല് ചോദിച്ചപ്പോള്‍ കടലാസില്‍ […]

വീട്ടിലെ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൂത്താടി വളരുന്നുണ്ടോ? പണി കിട്ടും, ജാഗ്രതക്കുറവിന് പിഴ 2000

തൃശൂര്‍: വീട്ടില്‍ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൂത്താടി വളരുന്നത് കണ്ടെത്തിയാല്‍ ഇനി മുതല്‍ കോടതിക്ക് കേസെടുക്കാം. പിഴയും ചുമത്താം. ഇങ്ങനെയൊരു കേസില്‍ കേരളത്തില്‍ ആദ്യമായി നടപടി സ്വീകരിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. Also Read ; കാത്തിരിപ്പുകള്‍ക്ക് അവസാനമായി , വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി ; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ജോബി ഫയല്‍ ചെയ്ത കേസില്‍ മൂരിയാട് പുല്ലൂര്‍ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. […]

സിം കാര്‍ഡ് എണ്ണം ‘പരിധി വിട്ടാല്‍’ ഇനിമുതല്‍ 2 ലക്ഷം രൂപ വരെ പിഴ ലഭിച്ചേക്കാം ; പുതിയ ടെലികോം നിയമവ്യവസ്ഥകള്‍ 26 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: അനുവദനീയമായ എണ്ണത്തിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ഈമാസം 26 മുതല്‍ 50,000- 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം. പുതിയ ടെലികോം നിയമത്തിലെ ഇതടക്കമുള്ള വ്യവസ്ഥകള്‍ 26നു പ്രാബല്യത്തിലാകുമെന്നു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ 6. ആദ്യ ചട്ടലംഘനത്തിനാണ് 50,000 രൂപ പിഴ. വീണ്ടും ആവര്‍ത്തിക്കുംതോറും 2 ലക്ഷം രൂപ ഈടാക്കും Also Read ; ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ പുതിയ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു […]

നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് തുടര്‍ച്ചയായി ജാമ്യഹര്‍ജി; 25,000 രൂപ പിഴ, ആരോ പിന്നിലുണ്ടെന്ന് കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിന് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി. ഒരു ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പിഴ ചുമത്തിയത്. തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്യാന്‍ സാമ്പത്തിക സഹായവുമായി ആരോ കര്‍ട്ടന് പിന്നില്‍ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. Also Read ;‘തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ശരിയായി ജീവിക്കാന്‍ കഴിയില്ല’; നടന്‍ മമ്മൂട്ടിയുടെ ഉപദേശത്തെപ്പറ്റി സുരേഷ് […]

ഡ്രൈവര്‍ക്യാബിനിലിരുന്ന് ഇനി വീഡിയോ എടുക്കണ്ട, വാഹനത്തിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ-കേരളഹൈക്കോടതി

വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശവുമായി കേരള ഹൈക്കോടതി. രൂപമാറ്റം വരുത്തി ഓടുന്ന വാഹനങ്ങളുടെ വീഡിയോയും മറ്റ് ദൃശ്യങ്ങളും ശേഖരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read ; വോട്ടെണ്ണൽ : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ വാഹനങ്ങളില്‍ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതി വാഹന പരിശോധന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രൂപമാറ്റം വരുത്തിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങളും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും […]

സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചുകാട്ടി; 17.5 കോടി പിഴയടച്ച് ട്രംപ്

ന്യൂയോര്‍ക്ക്: സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന സിവില്‍ തട്ടിപ്പ് കേസില്‍ 17.5 കോടി ഡോളര്‍ പിഴ കെട്ടിവച്ച് യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 46.4 കോടി ഡോളര്‍ പിഴയോ സ്വകാര്യ കമ്പനിയില്‍ നിന്നുള്ള ബോണ്ടോ കെട്ടിവയ്ക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ട്രംപ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച് കഴിഞ്ഞ ആഴ്ച ഇത് 17.5 കോടി ഡോളറാക്കി കുറയ്ക്കുകയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ട്രംപ് ടവര്‍, ഫ്‌ലോറിഡയിലെ മാര്‍ […]

വന്ദേഭാരതില്‍ പുകവലിച്ചതിന് യുവാവില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കി റെയില്‍വേ

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്ക്കും ഇടയില്‍വെച്ചാണ് പുക കണ്ടത്. Also Read ;ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് വി ഡി സതീശന്‍ രാവിലെ 9 മണിയോടെയായിരുന്നു പുക ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് സ്മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ട്രെയനില്‍ നടത്തിയ പരിശോധനയില്‍ നിന്ന് പുക വലിച്ചതെന്ന് കണ്ടെത്തിയത്. ട്രെയിനുള്ളിലെ […]

സൗദിയില്‍ തൊഴിലാളി പരിശോധനയ്ക്കിടെ മുങ്ങിയാല്‍ 2.21 ലക്ഷം പിഴ

റിയാദ്: തൊഴിലിടങ്ങളില്‍ സൗദി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി രക്ഷപ്പെട്ടാല്‍ കനത്ത പിഴയും മറ്റു ശിക്ഷാനടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഒരു തൊഴിലാളിക്ക് 10,000 റിയാല്‍(ഏകദേശം 2.21 ലക്ഷം രൂപ) എന്ന തോതില്‍ പിഴ ചുമത്തുകയും ജോലിസ്ഥലം 14 ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്യുമെന്ന് സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ഒക്ടോബര്‍ 15 മുതലാണ് ജോലിസ്ഥലത്തെ നിയമലംഘനങ്ങള്‍ക്കെതിരെ പുതിയ പിഴ സമ്പ്രദായം പ്രാബല്യത്തില്‍ വരുന്നത്. […]