പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ തീപിടിത്തം; ദുരൂഹത ഏറുന്നു, വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനെന്ന് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹത ഏറുന്നു. തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഇതില്‍ ഓഫീസ് ജീവനക്കാരി വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദുരൂഹത ഉയര്‍ന്നത്. വൈഷ്ണവിക്ക് കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഭര്‍ത്താവ് ബിനു മുമ്പ് ഓഫീസിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പോലീസിന് വിവിരം ലഭിച്ചു. ഇതിന് പിന്നാലെ പോലീസ് ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതാണ് പോലീസിന് സംശയം വര്‍ധിക്കാനിടയായത്. Also Read […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































