December 3, 2024

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, വന്‍ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. Also Read ; ഇടഞ്ഞ് നിന്ന സുധാകരന്റെ തന്ത്രം ഫലിച്ചു ; നിരാശനായി ഹസന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിേഷധിച്ചു. സമാനമായ രീതിയില്‍ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കു […]

ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്റോമെക്സിക്കോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനായിരുന്നു എമര്‍ജന്‍സി എക്സിറ്റ് തുറന്ന് വിമാനത്തിന്റെ ചിറകില്‍ കയറി നിന്നത്. എഎം672 എന്ന ഫ്‌ലൈറ്റിലാണ് സംഭവമുണ്ടായത്. പുറപ്പെടാന്‍ നാല് മണിക്കൂറോളം വൈകിയതോടെ അസഹനീയമായ അവസ്ഥയിലായി എന്നാണ് യാത്രക്കാര്‍ പറഞ്ഞത്. വെള്ളം പോലും ഇല്ലാതെ പലരും ബോധം നഷ്ടമാകുന്ന അവസ്ഥയിലെത്തി. വിമാനത്തിലുള്ള എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് യാത്രക്കാരന്‍ പ്രതിഷേധത്തിലേക്ക് കടന്നതെന്ന് സഹയാത്രികര്‍ പറഞ്ഞു. ഇയാള്‍ക്ക് […]

ചെന്നൈ വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ ബലൂണ്‍ പതിച്ച നിലയില്‍

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം ബലൂണ്‍ പതിച്ച നിലയില്‍. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണാണ് റണ്‍വേയ്ക്ക് സമീപം പതിച്ചിരിക്കുന്നത്. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ കെട്ടിയിട്ടിരുന്ന ബലൂണാണ് റണ്‍വേയില്‍ പതിച്ചത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Also Read; കെ വിദ്യ മാത്രം പ്രതി, വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു ബലൂണ്‍ പറന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടിരുന്നില്ല. റണ്‍വേ നിരീക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിലത്തുകിടക്കുന്ന ബലൂണ്‍ കണ്ടെത്തിയത്. ഈ സമയത്ത് വിമാനങ്ങളൊന്നും ലാന്‍ഡ് ചെയ്യാത്തതിനാല്‍ […]

വിമാനം പറക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ പുറത്തേക്ക് ചാടി യാത്രക്കാരന്‍

ടൊറന്റോ: വിമാനം പറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍. കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായിരിക്കുന്നത്. ദുബായിലേക്ക് യാത്രതിരിച്ച എയര്‍ കാനഡയുടെ എസി 0.56 ബോയിംഗ് 747 വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ ചാടിയിരിക്കുന്നത്. Also Read; പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തും വിമാനത്തില്‍ കയറി ആദ്യം സ്വന്തം സീറ്റില്‍ ഇരുന്നെങ്കിലും പിന്നീട് ഇയാള്‍ ഓടിവന്ന് വിമാനത്തിന്റെ വാതില്‍ തുറക്കുകയായിരുന്നു. 20 അടിയോളം ഉയരത്തില്‍ നിന്ന് ചാടിയ […]

പ്രവാസികള്‍ക്ക് ആശ്വാസം, വിമാനം വൈകിയാലും ലഗേജ് കേടായാലും നഷ്ടപരിഹാരം ഉറപ്പ്

റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് പുതിയ നിയമാവലി പുറത്തുവിട്ട് സൗദി അറേബ്യ. യാത്രയ്ക്കിടെ വിമാനം വൈകിയാലും യാത്രയ്ക്ക് തടസം നേരിട്ടാലും നഷ്ടപരിഹാരം നല്‍കേണ്ടതാണ്. സര്‍വീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുന്‍കൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും.സൗദി വിമാന കമ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും നിയമാവലി ബാധകമാണ്. പഴയ നിയമാവലിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ടിക്കറ്റിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. […]

വിമാനയാത്രക്കിടെ മലയാള യുവനടിയോട് അപമര്യാദയായി പെരുമാറി, എയര്‍ ഇന്ത്യ കണ്ടില്ലെന്ന് നടിച്ചു, പരാതിയില്‍ അന്വേഷണം

കൊച്ചി: വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി മലയാളത്തിലെ യുവനടി. സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയതായി പരാതി പറഞ്ഞിട്ടും എയര്‍ ഇന്ത്യ അധികൃതര്‍ നടപടി കൈക്കൊണ്ടില്ലെന്നും പരാതിയില്‍ പറയുന്നു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. Join with metropost: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇക്കാര്യം വിമാനജീവനക്കാരോട് പറഞ്ഞപ്പോള്‍ നടിയെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തത്. പോലീസിനോട് പരാതിപ്പെടാനായിരുന്നു നിര്‍ദേശം. […]

  • 1
  • 2