October 17, 2025

300 കോടി വിലമതിക്കുന്ന സാധനങ്ങള്‍, ഓണക്കിറ്റ് ഈ മാസം 9 ന് വിതരണം ആരംഭിക്കും ; 14 ഇനങ്ങളാണ് ഇത്തവണ കിറ്റിലുള്ളത്

തിരുവന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റ് സെപ്റ്റംബര്‍ ഒമ്പതാം തീയതി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. ഇത്തവണ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഇതിനായി 300 കോടി വിലമതിക്കുന്ന സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. റേഷന്‍ കടകളിലൂടെയായിരിക്കും കിറ്റ് വിതരണം ചെയ്യുക. കിറ്റില്‍ ഇത്തവണ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ ഓണം ഫെയര്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ പതിനാല് വരെ ആയിരിക്കുമെന്ന് ജി ആര്‍ അനില്‍ അറിയിച്ചു. […]