തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെസി വേണുഗോപാലെന്ന് ജി സുധാകരന്‍
കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെ സി വേണുഗോപാല്‍ എന്നും സുധാകരന്‍ പറഞ്ഞു. അതുപോലെ ഒരു പുസ്തകം തരാനായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മുന്‍പ് വന്നുകണ്ടിരുന്നു. അതാണ് ഇപ്പോള്‍ കണ്ടതായി പ്രചരിപ്പിക്കുന്നത്. ഒരു പാര്‍ട്ടിയുടെ മാന്യതയ്ക്ക് ചേര്‍ന്ന കാര്യമാണോ ഇതെന്ന് ആലോചിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. Join with metro post: വാർത്തകൾ […]