കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് മുൻമന്ത്രി ജി.സുധാകരൻ

ആലപ്പുഴ:  സ്വന്തം പാർട്ടിയായാലും മുഖം നോക്കാതെ വിമർശിക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ് മുൻമന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരൻ. അദ്ദേഹത്തിൻ്റെ തുറന്ന് പറച്ചിലുകൾ പലപ്പോഴും സി.പി.എമ്മിന് തലവേദന സൃഷ്ടിക്കാറുമുണ്ട്. ആലപ്പുഴയിലെ ഒരു പൊതു ചടങ്ങിലാണ് ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡണ്ടുമാരെ സുധാകരൻ നിശിതമായി കടന്നാക്രമിച്ചത്. Also Read ; അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍ ‘ഞാൻ തമ്പുരാനും മറ്റുള്ളവർ മലപ്പുലയനുമാണെന്ന ചിന്ത വെച്ചു പുലർത്തുന്നവർ ഇവിടെ ഇപ്പോഴുമുണ്ട്. ഇവരെയൊന്നും ഇടതുപക്ഷക്കാർ എന്ന് വിളിക്കാനാവില്ല. കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നുംനടക്കില്ല […]

കായംകുളത്ത് മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരി: ജി. സുധാകരന്‍

ആലപ്പുഴ: കായംകുളത്ത് താന്‍ മത്സരിച്ചപ്പോള്‍ ചിലര്‍ കാലുവാരിയെന്ന് തുറന്നടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം പതിവാക്കിയിരിക്കുന്ന ജി.സുധാകരന്‍ കായംകുളത്ത് നടന്ന പിഎ.ഹാരിസ് അനുസ്മരണത്തിലാണ് വിമര്‍ശനമുന്നയിച്ചത്. ‘കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്നു. പാര്‍ട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ട് കുറഞ്ഞു. താന്‍ മത്സരിച്ച് വിജയിച്ചതെല്ലാം യുഡിഎഫിന് മുന്‍തൂക്കമുള്ള സീറ്റുകളിലായിരുന്നു. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. Also Read; കുമാരപുരത്തെ പശുക്കള്‍ […]

  • 1
  • 2