October 16, 2025

എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല, റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല, സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും : മന്ത്രി ഗണേഷ് കുമാര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി ഗണേഷ് കുമാര്‍. തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും പറഞ്ഞാല്‍ അതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം റിപ്പോര്‍ട്ടില്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. Also Read ; ‘വാതിലില്‍ മുട്ടുന്ന വിദ്വാന്‍മാരെ ജനമറിയട്ടെ, സ്‌ക്രീനില്‍ തിളങ്ങുന്നവരുടെ യഥാര്‍ത്ഥ മുഖം ജനം മനസ്സിലാക്കട്ടെ’ : കെ മുരളീധരന്‍ ‘റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹമതില്‍ നടപടി എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗതാഗത മന്ത്രിക്ക് ഇക്കാര്യത്തില്‍ […]

‘തന്നെ ഉപദ്രവിക്കാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമാണെന്ന്’ മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസിന്റെ വരുമാനവിവരങ്ങള്‍ ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഇ ബസ് സര്‍വീസുകള്‍ നഷ്ടമാണെന്ന മന്ത്രിയുടെ വാദത്തിന് വിരുദ്ധമായ കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. സര്‍വീസുകള്‍ ലാഭമാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ഇനി കണക്ക് പറയാനും തീരുമാനം എടുക്കാനും താനില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തന്നെ അറിയിക്കുമെന്നും തന്നെ ഉപദ്രവിക്കാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ‘ഒരാഴ്ച കൊണ്ട് മാദ്ധ്യമങ്ങള്‍ എല്ലാം […]

ഗണേശ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, നവകേരള സദസ്സിന് ശേഷം പുന:സംഘടന

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ പുന:സംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. കേരളാ കോണ്‍ഗ്രസ് (ബി) എം എല്‍ എ ഗണേശ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക് വരും. ഘടകകക്ഷികളില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമാണ് മാറേണ്ടത്. Also Read; മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍ ആദ്യത്തെ രണ്ടര വര്‍ഷം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രണ്ടാമത്തെ രണ്ടരവര്‍ഷം ഗണേശ് കുമാറിനും കടന്നപ്പള്ളിക്കും നല്‍കുമെന്നത് എല്‍ ഡി എഫ് നേതൃത്വം നേരത്തെ നല്‍കിയ […]

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാനാണ് ഗണേഷ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്നാണ് പ്രതിപക്ഷം പറയുന്നത്. Also Read; ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങുന്നു അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളീയം പരിപാടിയ്‌ക്കെതിരെയും അദ്ദേഹം രംഗത്ത് വന്നു. കേരളീയം പരിപാടിയുടെ പേരില്‍ ധൂര്‍ത്ത് നടക്കുകയാണ്. ഖജനാവില്‍ നയാ പൈസയില്ലാത്തപ്പോഴാണ് പരിപാടി. ഗുരുതരമായ ധനപ്രതിസന്ധിയാണ് […]