നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദലിന് മാനസികവൈകല്യമുണ്ടെന്ന് പ്രത്രിഭാഗം; രോഗമുള്ളയാള്‍ എങ്ങനെ 3 പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍
തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജയുടെ ശിക്ഷയിന്‍ മേല്‍ കോടതിയില്‍ വാദ പ്രതിവാദം. കേദലിന്റെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രത്രിഭാഗം വാദിച്ചു. മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസിക രോഗം അല്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ജന്മം നല്‍കിയ അമ്മയെയും കാഴ്ച്ച ഇല്ലാത്ത സഹോദരിയെയും എങ്ങനെ കൊല്ലാന്‍ സാധിച്ചു. കേദല്‍ പുറത്ത് ഇറങ്ങിയാല്‍ ഇയാള്‍ വീണ്ടും ഇത്തരം പ്രവര്‍ത്തി […]