December 1, 2025

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പോലീസ് നിഗമനം

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പോലീസ് നിഗമനം. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രഭരണസമിതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ലോക്കര്‍ പൊളിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവുമായി മോഷണത്തിന് ബന്ധമില്ലെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു. ക്ഷേത്രത്തില്‍ എവിടെയെങ്കിലും സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാണ് മെറ്റല്‍ ഡിറ്റക്റ്റര്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. Also Read; ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വാടക മുടങ്ങി; 547 കുടുംബങ്ങള്‍ പ്രതിസന്ധിയില്‍ ശ്രീകോവിലിന് മുന്നിലെ […]

സ്വര്‍ണക്കവര്‍ച്ച കേസ്; ഡ്രൈവര്‍ അര്‍ജുന്റെ കേസിന് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധമില്ലെന്ന് പോലീസ്, മകനെ കൊന്നത് തന്നെയെന്ന് അച്ഛന്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അറസ്റ്റിലായെങ്കിലും ഇതിന് ബാലഭാസ്‌കറിന്റെ അപകട മരണകേസുമായി ബന്ധമില്ലെന്ന് പോലീസ്. സ്വര്‍ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. തൃശ്ശൂര്‍ സ്വദേശിയാണ് പിടിയിലായ അര്‍ജുന്‍. Also Read ; സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല; സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി അതേസമയം, ഇപ്പോഴത്തെ കേസിന് ബാലഭാസ്‌കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്നതുകൊണ്ട് തന്നെ ആ ദിശയില്‍ പുതിയ […]

കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 300 പവനും ഒരു കോടി രൂപയും കവർന്നു

കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവനും ഒരുകോടി രൂപയും മോഷണം പോയി. അരി മൊത്തവ്യാപാരിയായ കെ.പി അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരെല്ലാം മധുരയിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ സയമത്താണ് മോഷണം നടക്കുന്നത്. 19-ാം തിയതി വീടടച്ച് മധുരയിലേക്ക് പോയ കുടുംബം ഇന്നലെ രാത്രി തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട് കുത്തിത്തുറന്ന് അകത്തുകയറി ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടമായതെന്നാണ് വിവരം. Also Read; പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് […]

ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു ; 4 പേര്‍ പിടിയില്‍, സംഘത്തില്‍ 9 പേര്‍, അന്വേഷണം പുരോഗമിക്കുന്നു

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് പിടിയിലായത്. ഇവരെ തൃശൂര്‍ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണം കിട്ടിയിട്ടില്ല. അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ടെന്നാണ് വിവരം. Also Read ; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ ; ശുഭപ്രതീക്ഷയില്‍ മുന്നണികള്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ജ്വല്ലറിയില്‍ […]