ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി. റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ശ്രുതിക്ക് നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. Also Read; കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം ; സൗബിന് കുരുക്ക് മുറുകുന്നു,നടനെ ചോദ്യംചെയ്‌തേക്കും അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പത് പേരെയാണ് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍പ്പെട്ടില്ല. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് […]

കേരളത്തില്‍ HLL ലൈഫ് കെയര്‍ കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് ഡയാലിസിസ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, അഡ്മിന്‍ അസിസ്റ്റന്റ്, അക്കൗണ്ട്‌സ് ഓഫീസര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സെന്റര്‍ മാനേജര്‍, അക്കൌണ്ടന്റ് കം സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 1217 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. […]

സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തിരുച്ചിറപ്പള്ളി ഇപ്പോള്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIT യില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ […]

സര്‍ക്കാര്‍ ജോലി വാഗദാനം ചെയ്ത് പണം തട്ടിപ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോട്ടയം ഗവ.ജനറല്‍ ആശുപത്രിയില്‍ ജോലി വാഗദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ആരോഗ്യവകുപ്പിന്റെ പേരില്‍ നടത്തിയ നിയമനത്തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് പണം നഷ്ടമായെന്നാണ് വിവരം. ഇയള്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘത്തിനെതിരെ നിലവില്‍ അഞ്ചുപേര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 50,000 രൂപ മുതല്‍ 1.60 ലക്ഷം രൂപ […]