മോട്ടോര്‍ വാഹന സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി, സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി. 21 സേവനങ്ങള്‍ക്ക് വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാര്‍ കാര്‍ഡിനെ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. വാഹനത്തിന്റെ ഉടമസ്ഥത കൈമാറല്‍, ആര്‍സി ബുക്കിലെ മേല്‍വിലാസം മാറ്റല്‍, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ അടക്കമുള്ള സേവനങ്ങള്‍ക്കാണ് ബാധകം. ഈ സേവനങ്ങള്‍ക്ക് ഇനി മറ്റു രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഇതു നടപ്പാക്കുന്നതിന്റെ മുന്നോടിയായി സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തി. […]





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































