കോലം കത്തിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്ഐയെ വിമര്‍ശിച്ച് ഗവര്‍ണര്‍. ഇതിലൂടെ എസ്എഫ്ഐ അവരുടെ സംസ്‌കാരം കാണിക്കുകയാണെന്നും തന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ എസ്എഫ്ഐ പുതുവര്‍ഷം ആഘോഷിച്ചത് പാപ്പയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചായിരുന്നു ഇതിനെതിരെയാണ് ഗവര്‍ണറുടെ പ്രതിഷേധം. എന്തിനാണ് ഈ നാടകം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നത്. ബില്ലുകളില്‍ വ്യക്തത വരുത്തിയാല്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. Also Read; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് […]